09 July Thursday

കാട്ടാന പുഴയിൽ ചെരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
മണ്ണാർക്കാട് 
തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ അവശനിലയിൽ നിന്ന കാട്ടാന പുഴയിൽ ചെരിഞ്ഞു. രണ്ടുദിവസംമുമ്പാണ്‌ ജനവാസമേഖലയിലൂടെയെത്തി അമ്പലപ്പാറ പുഴയിലെ തെയ്യംകുണ്ടിൽ ആനയെത്തിയത്‌. 
അസുഖം ബാധിച്ച്‌ നടന്നുപോകാനാവാത്ത അവസ്ഥയിലായിരുന്നു. വായിൽ മുറിവുണ്ടായിരുന്ന പിടിയാന ഇടയ്‌ക്ക് പുഴയിൽനിന്ന് കരയിലെത്തിയെങ്കിലും വീണ്ടും പുഴയിൽതന്നെ നിലയുറപ്പിച്ചു.  
വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനപാലകസംഘം  ബുധനാഴ്ച ഉച്ചയോടെ തമിഴ്നാട്ടിൽനിന്ന്‌ രണ്ട് കുങ്കിയാനകളെത്തിച്ചെങ്കിലും  ഇതിനിടെ കാട്ടാന പുഴയിൽ കുഴഞ്ഞുവീണ് ചെരിഞ്ഞു.  ആനയുടെ ജഡം കരയ്‌ക്കെത്തിച്ചു. തൃശൂരിൽനിന്ന് ഫോറസ്‌റ്റ്‌ വെറ്റിനറി സർജനെത്തി‌ പോസ്റ്റ്മോർട്ടം ചെയ്‌ത്‌ വ്യാഴാഴ്‌ച സംസ്‌ക്കരിക്കുമെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top