08 July Wednesday

ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
മണ്ണാർക്കാട്
പൊന്നങ്കോട്‌ നെല്ലിക്കുന്നിൽ നിയന്ത്രണംവിട്ട ട്രാക്‌ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാഞ്ഞിരപ്പുഴ കാഞ്ഞിരം അമ്പംക്കടവ് കല്ലമല തൊവരക്കാട്ടിൽ വീട്ടിൽ രാജന്റെ മകൻ രതീഷ്(36)ആണ് മരിച്ചത്. 
റബർതോട്ടത്തിൽനിന്ന്‌ റബർത്തടി കെട്ടി വലിക്കുന്നതിനിടെ ട്രാക്ടർ നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. ട്രാക്ടറിന് അടിയിൽപ്പെട്ട രതീഷിനെ പുറത്തെടുത്ത്‌ തച്ചമ്പാറ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ലതിക. മക്കൾ: രദുകൃഷ്ണ, രദുല.
പ്രധാന വാർത്തകൾ
 Top