03 July Friday

കൂടുതൽ രോഗികളും മഹാരാഷ്ട്രയിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020
ജില്ലയിൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിൽ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിൽ അധികവും മഹാരാഷ്ട്രയിൽ നിന്നാണ്‌–-44 പേർ. മൂന്നാംഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾ കുമ്പള പഞ്ചായത്തിലാണ്‌–- 18പേർ.  പൈവളികെ -10, മംഗൽപാടി 6, കാസർകോട് നഗരസഭ -5,  വോർക്കാടി 3, കോടോം-ബേളർ, മധൂർ, മീഞ്ച, ചെമ്മനാട്, ഉദുമ -രണ്ട് വീതം, മടിക്കൈ, കള്ളാർ, നീലേശ്വരം, അജാനൂർ, പൂല്ലൂർ -പെരിയ, തൃക്കരിപ്പൂർ, ചെങ്കള, മുളിയാർ, പുത്തിഗെ, കുംബഡാജെ, മഞ്ചേശ്വരം ഒന്നും വീതം.
ആദ്യ രണ്ടു ഘട്ടങ്ങളിൽ ജില്ലയിൽ 178 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെമ്മനാട് പഞ്ചായത്തിലായിരുന്നു ഏറ്റവും കൂടുതൽ.  39 പേർ. കാസർകോട് -34, ചെങ്കള -25, മൊഗ്രാൽപൂത്തൂർ- 15, ഉദുമ -14, മധൂർ- 13, മുളിയാർ 8, കാഞ്ഞങ്ങാട് 7, പള്ളിക്കര 6, കുമ്പള, അജാനൂർ 4 വീതം, ബദിയടുക്ക- 3,  പുല്ലൂർ -പെരിയ 2, പൈവളികെ , പടന്ന, മംഗൽപാടി, മീഞ്ച -ഒന്ന്‌ വീതം എന്നിങ്ങനെയായിരുന്നു രോഗബാധിതർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top