25 May Monday

അരികെ, വിശപ്പുരഹിത കേരളം

സ്വന്തം ലേഖകൻUpdated: Saturday Mar 28, 2020

കുമാരപുരം പഞ്ചായത്ത് സമൂഹ അടുക്കളയും കുടുംബശ്രീ ജനകീയ ഭക്ഷണശാലയുടെ ഹോം ഡെലിവെറിയും എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സമൂഹ അടുക്കളകൾ ജില്ലയിൽ ഉടനീളം പ്രവർത്തനം തുടങ്ങി. കോവിഡ്‌ 19 കരുതലിന്റെ ഭാഗമായാണ്‌ അടിയന്തര പ്രധാന്യത്തോടെ തദ്ദേശ സ്ഥാപനങ്ങൾ തോറും സമൂഹ അടക്കളകൾ ഒരുക്കുന്നത്‌. ശനിയാഴ്‌ചയോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി പ്രാബല്യത്തിലാകും. ആരോരുമില്ലാത്തവർക്ക്‌ വീടുകളിൽ സൗജന്യമായി ഭക്ഷണമെത്തിച്ച്‌ നൽകും. പൊതിച്ചോർ 20 രൂപ നിരക്കിലാണ്‌ മറ്റുള്ളവർക്ക്‌ വിതരണം ചെയ്യുക.
ചാരുംമൂട് 
ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വളപ്പിലെ വനിതാ കാന്റീൻ, ലോക്ക് ഡൗണിന്റെ പശ്‌ചാത്തലത്തിൽ  കമ്യൂണിറ്റി കിച്ചണായി പ്രവർത്തനം തുടങ്ങി. പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്‌തു. ഭക്ഷണം വേണ്ടവർ രാവിലെ 10 മണിക്കകം അറിയിക്കണം.ഫോൺ: 9447518071, 99468810509.
ഹരിപ്പാട്
കരുവാറ്റ പഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ് എന്നിവയുടെ  നേതൃത്വത്തിലുള്ള സമൂഹ അടുക്കള ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി സുജാത സിഡിഎസ്‌ ചെയർപേഴ്സൺ രുഗ്മിണി രാജുവിൽ നിന്നും ഭക്ഷണപ്പൊതി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പൊതിച്ചോറും ഹോം ഡെലിവറിയുമുണ്ടാവും. ഭക്ഷണം ആവശ്യമുള്ളവർ രാവിലെ 9.30ന് മുമ്പായി വിളിക്കണം. ഫോൺ: - 9496043698, 9142561617,9847109412.
സിബിസി വാര്യർ ഫൗണ്ടേഷന്റെ പാലിയേറ്റീവ് വിഭാഗം‘ കരുതല്‍’ സമൂഹ അടുക്കളയും ഭക്ഷണ വിതരണവും തുടങ്ങി. ഹരിപ്പാട് വീയപുരം റോഡിലെ ശബരീ കൺവൻഷൻ സെന്ററിന്റെ പാചകശാലയിലാണ് ഭക്ഷണമൊരുക്കിയത്. 
 കൊറോണ നിരീക്ഷണത്തിലുള്ളവർ, സ്വന്തമായി ഭക്ഷണം തയ്യാറാക്കാൻ കഴിയാത്ത കുടുംബങ്ങൾ, തെരുവിൽ കഴിയുന്നവരടക്കം മൂന്നൂറിലധികം പേർക്ക് വെള്ളിയാഴ്‌ച ഭക്ഷണംനൽകി.ഫൗണ്ടേഷൻ ചെയർമാൻ എം സത്യപാലൻ, എസ് സുരേഷ്, അഡ്വ എം എം അനസ്‌ അലി എന്നിവർ ഉൾപ്പെടെ പങ്കാളികളായി. മരുന്നുകളടക്കമുള്ള അവശ്യവസ്‌തുക്കൾ വേണ്ടവർക്ക് വാങ്ങിനല്‍കാനും സന്നദ്ധപ്രവര്‍ത്തകരുണ്ട്.
കായംകുളം
കായംകുളം മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ‘വിശപ്പ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾ വഴി ഉച്ചഭക്ഷണം ലഭ്യമാക്കുന്ന ഭക്ഷണ കേന്ദ്രങ്ങൾക്ക് തുടക്കംകുറിച്ചു. ഭരണിക്കാവ് പഞ്ചായത്ത് ഷോപ്പിങ്‌ കോംപ്ലക്‌സിലെ വനിതാ കാന്റീൻ, പത്തിയൂരിൽ  കരീലകുളങ്ങര മഹാലക്ഷ്‌മി ഓഡിറ്റോറിയം, കണ്ടല്ലൂരിൽ വേലഞ്ചിറ അന്നപൂർണഹോട്ടൽ, ദേവികുളങ്ങരയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ബഡ്സ് സ്‌കൂൾ, കൃഷ്‌ണപുരത്ത്‌ കാപ്പിൽ സൊസൈറ്റിക്ക് സമീപം എന്നിവിടങ്ങളിലാണ് ഭക്ഷണ കേന്ദ്രങ്ങൾ. ചെട്ടികുളങ്ങരയിൽ പഞ്ചായത്ത് ഓഫീസിന്‌ സമീപവും  കായംകുളം നഗരസഭയിൽ കാദീശ പള്ളി ഓഡിറ്റോറിയത്തിലും ഭക്ഷണകേന്ദ്രം  ശനിയാഴ്‌ച പ്രവർത്തനം ആരംഭിക്കുമെന്ന്‌ യു പ്രതിഭ എംഎൽഎ അറിയിച്ചു.
ചെങ്ങന്നൂർ
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സമൂഹ അടുക്കള തുറന്നു. ചെങ്ങന്നൂർ മണ്ഡലത്തിലുള്ളവർക്ക്‌ ഉച്ചഭക്ഷണമെത്തിക്കാൻ ചെറിയനാട് മാമ്പള്ളിപ്പടിയിൽ തുടങ്ങിയ അടുക്കള കരുണ ചെയർമാൻ സജി ചെറിയാൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ആദ്യദിവസം 1250 ഭക്ഷണപ്പൊതി വിതരണംചെയ്‌തു. ഭക്ഷണപ്പൊതിയുമായുള്ള വാഹനം കരുണ സെക്രട്ടറി എൻ ആർ സോമൻ നായർ ഫ്ലാഗ് ഓഫ് ചെയ്‌തു. കരുണ വളണ്ടിയർമാരാണ്‌ വീടുകളിൽ പൊതി എത്തിക്കുന്നത്‌.
പൊലീസ് സ്‌റ്റേഷൻ, അഗ്നിരക്ഷാസേനാ നിലയം, ജില്ലാ ആശുപത്രി, മിനി സിവിൽ സ്‌റ്റേഷൻ, റെയിൽവേ സ്‌റ്റേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലും ഭക്ഷണമെത്തിച്ചു. പ്രാദേശിക അടിസ്ഥാനത്തിൽ കരുണ പ്രസിദ്ധീകരിച്ച ഫോൺ നമ്പറിൽ ലഭിക്കുന്ന ആവശ്യാനുസരണമാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്.
മങ്കൊമ്പ്
വെളിയനാട് പഞ്ചായത്ത് കിടങ്ങറ ജങ്ഷനിൽ ആരംഭിച്ച സമൂഹ അടുക്കള ജില്ല പഞ്ചായത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അശോകൻ ഉദ്‌ഘാടനംചെയ്‌തു. വെളിയനാട് കുടുംബശ്രീ യൂണിറ്റാണ്‌ നടത്തിപ്പെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി സജീവ് പറഞ്ഞു.
മാവേലിക്കര
വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി മാവേലിക്കരയിൽ സമൂഹ അടുക്കളകൾ തുടങ്ങി. പുന്നമൂട് മാർക്കറ്റിനുള്ളിലെ കേന്ദ്രത്തിൽ നഗരസഭാധ്യക്ഷ ലീല അഭിലാഷ് ഭക്ഷണവിതരണം ഉദ്ഘാടനംചെയ്‌തു. ഭരണിക്കാവ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിലെ വനിതാ കാന്റീനിൽ ‘സസ്‌നേഹം’ എന്ന പേരിൽ ആരംഭിച്ച സമൂഹ അടുക്കള പ്രസിഡന്റ് പ്രൊഫ. വി വാസുദേവൻ ഉദ്ഘാടനംചെയ്‌തു. 
തെക്കേക്കര പഞ്ചായത്തിൽ കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ അടുക്കളയിൽ പ്രസിഡന്റ് കെ ഷൈലാ ലക്ഷ്‌മണനും വൈസ് പ്രസിഡന്റ് ടി വിശ്വനാഥനും ചേർന്ന് ഭക്ഷണവിതരണം തുടങ്ങി. തഴക്കര പഞ്ചായത്തിൽ ഇറവങ്കര ഗ്ലാസ് ഫാക്‌ടറിക്ക് സമീപം ആരംഭിച്ച കേന്ദ്രം പ്രസിഡന്റ് സുനില സതീഷും വൈസ് പ്രസിഡന്റ് എസ് അനിരുദ്ധനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്‌തു. ഭക്ഷണം വേണ്ടവര്‍ വിളിക്കേണ്ട നമ്പര്‍: മാവേലിക്കര നഗരസഭ (8281671137), ഭരണിക്കാവ് പഞ്ചായത്ത് (8547237622, 9645408401), തെക്കേക്കര (9656960190), തഴക്കര (9526492545), ചെട്ടികുളങ്ങര (9946950528).
പത്തിയൂർ
പഞ്ചായത്തിലെ അഗതികൾക്ക് ഭക്ഷണ കിറ്റ് വിതരണംചെയ്‌തു. അഗതി ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി 285 പേര്‍ക്കാണ് രണ്ടുമാസത്തേക്ക്‌  അരിയും പലവ്യഞ്ജന സാധനങ്ങളും വിതരണംചെയ്‌തത്. പ്രസിഡന്റ് കെ സുകുമാരൻ ഉദ്ഘാടനംചെയ്തു
പഞ്ചായത്തിന്റെ നേത‌ൃത്വത്തിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചു. കരീലകുളങ്ങരയിലെ ശ്രീമഹാലക്ഷ്‌മി ഓഡിറ്റോറിയത്തിലാണ് അടുക്കള. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. പഞ്ചായത്തിലെ 19 വാർഡുകളിൽ നിന്നും കണ്ടെത്തിയവർക്ക് യൂത്ത് കോ-–-ഓർഡിനേറ്ററുടെ നേത‌ൃത്വത്തിൽ വളണ്ടിയർമാരാണ് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ്‌ കെ സുകുമാരൻ നിർവഹിച്ചു.
 

സമൂഹ അടുക്കള ഇന്നുമുതൽ

മാന്നാർ
പഞ്ചായത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ ശനിയാഴ്‌ച സമൂഹ അടുക്കള തുറക്കും. കുന്നത്തൂർ ദേവസ്വം ഓഡിറ്റോറിയം, പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, പാവുക്കര കെഎംഎം ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ അടുക്കള. ഭക്ഷണത്തിനായി രാവിലെ ഒമ്പതിന് വിളിക്കണം. ഫോൺ: 9567853570, 0479- 2311991, 9447866860. 
ബുധനൂർ പഞ്ചായത്തിലും ശനലിയാഴ്‌ച തുടങ്ങും. പുലിയൂർ, പാണ്ടനാട് പഞ്ചായത്തുകളിൽ തിങ്കളാഴ്‌ച പ്രവർത്തനം തുടങ്ങും. ചെന്നിത്തല പഞ്ചായത്തിൽ ഓഫീസ് വളപ്പിൽ സമൂഹഅടുക്കള തുടങ്ങി. ഫോൺ: 9496043714, 9496043715, 9744252803.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top