11 April Sunday

വെള്ളനാട് പഞ്ചായത്ത് ബജറ്റ്‌ എൽഡിഎഫ് ബഹിഷ്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

വെള്ളനാട് പഞ്ചായത്ത് ബജറ്റ്‌

എൽഡിഎഫ് ബഹിഷ്കരിച്ചു
വിളപ്പിൽ 
വെള്ളനാട് പഞ്ചായത്തിലെ യുഡിഎഫിന്റെ ബജറ്റ് അവതരണം എൽഡിഎഫ് ബഹിഷ്കരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ്‌ ബജറ്റ് അവതരണം തീരുമാനിച്ചിരുന്നത്. എൽഡിഎഫ് അംഗങ്ങൾ കൃത്യസമയത്ത് എത്തി. ബജറ്റ് അവതരിപ്പിക്കേണ്ട വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വെള്ളനാട് ശ്രീകണ്ഠൻ എത്തിയത് 12 മണി കഴിഞ്ഞ്‌. ഈ നടപടി എൽഡിഎഫ് അംഗങ്ങൾ ചോദ്യം ചെയ്‌തപ്പോൾ സമയത്തിലൊന്നും വലിയ കാര്യമില്ലെന്ന്‌ വിശദീകരണം. 
പ്രിന്റ്‌ ചെയ്ത് അംഗങ്ങൾക്ക് വിതരണം ചെയ്ത ബജറ്റ് കോപ്പിയിലാകട്ടെ പല പേജുമില്ല. അപൂർണമായ ബജറ്റ് നിരുത്തരവാദപരമായി അവതരിപ്പിക്കാൻ തുനിഞ്ഞ യുഡിഎഫ് നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ 
ബജറ്റ്‌ ബഹിഷ്കരിച്ചു. ധന സ്റ്റാൻഡിങ്‌ കമ്മിറ്റിയിലും ബജറ്റ്‌ ചർച്ച നടത്താതെയാണ് അവതരണത്തിന് എത്തിയതെന്നും അധികൃതർക്ക് പരാതി നൽകുമെന്നും സിപിഐ എം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗവും ധന  സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗവുമായ വി എസ് ശോഭൻകുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top