14 April Wednesday

നിരീക്ഷണ സ്‌ക്വാഡ്‌ പ്രവര്‍ത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കണ്ണൂർ
നിയമസഭാ തെരഞ്ഞെടുപ്പ്‌  ചെലവ്‌  നിരീക്ഷണത്തിന്‌ ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ലൈയിങ്‌  സ്‌ക്വാഡുകൾ  പ്രവർത്തനം തുടങ്ങിയതായി  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ  കലക്ടർ ടി വി സുഭാഷ്‌  അറിയിച്ചു. 
സീനിയർ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തലവനായ ടീമിൽ സീനിയർ പൊലീസ് ഓഫീസർ, നാല് സായുധ പൊലീസുകാർ, ഒരു വീഡിയോഗ്രാഫർ എന്നിവരുണ്ടാകും. അനധികൃത പണമിടപാടുകൾ, മദ്യവിതരണം,  വോട്ടർമാർക്ക് കൈക്കൂലി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്‌ക്വാഡുകൾ നിരീക്ഷിക്കും. 
പിടിച്ചെടുക്കപ്പെടുന്ന തുക സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾക്കൊള്ളിക്കും.
 ഫ്ലൈയിങ്‌ സ്‌ക്വാഡ്‌ 
നിയമസഭാ മണ്ഡലം, സ്‌ക്വാഡ്തലവന്റെ പേര്,  മൊബൈൽ നമ്പർ  ക്രമത്തിൽ:
തലശേരി–-എൻ കെ ബാബു: 9446020871, കല്യാശേരി –-പി കെ പത്മനാഭൻ: - 9495149921, 
തളിപ്പറമ്പ്–- - പി പി സലീം:- 9061677800, ഇരിക്കൂർ–- - ജോയ് മാത്യു: - 9447800284, പേരാവൂർ–- - കെ ജി സന്തോഷ്: 9846859669, കണ്ണൂർ–-പി കെ നാസർ: - 9961433564, അഴീക്കോട്–- - ഇ ദിനേശൻ: 8943217166, ധർമ്മടം–- - സി പ്രദീപൻ: - 9446286277, മട്ടന്നൂർ–-കെ ഷാജി: - 9400434147.
കൂത്തുപറമ്പ് –- സി പി സജീവൻ-: - 9605027866, പയ്യന്നൂർ–-എൻ വി അശോക് കുമാർ: - 9605563224.
വീഡിയോ 
സർവെയ്‌ലൻസ് ടീം
തെരഞ്ഞെടുപ്പ്‌ ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി  ഓരോ മണ്ഡലത്തിലും വീഡിയോ സർവെയ്‌ലൻസ് ടീമിന്റെയും പ്രവർത്തനം തുടങ്ങി.  ഒരുദ്യോഗസ്ഥനും ഒരു വീഡിയോഗ്രാഫറും ഉൾപ്പെടുന്നതാണ് ടീം.  ഇലക്‌ഷൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ബാനറുകൾ, കട്ടൗട്ടുകൾ തുടങ്ങിയ പ്രചാരണ സാമഗ്രികൾ, പൊതുപരിപാടികളിലും റാലികളിലും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങൾ, ഫർണിച്ചർ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ   ടീം വീഡിയോയിൽ പകർത്തും. 
നിയമസഭാ മണ്ഡലം, ഓഫീസറുടെ പേര്,  മൊബൈൽ നമ്പർ എന്ന ക്രമത്തിൽ:
പയ്യന്നൂർ–-പി പുരുഷോത്തമൻ:-  9895445642, തളിപ്പറമ്പ് -–- കെ ശശിധരൻ: - 9496717913.
കല്യാശേരി–-പി മഹേഷ്: -9744383704, ഇരിക്കൂർ –--പി വി ദിനേശൻ: -9447934917.
പേരാവൂർ –-മുഹമ്മദ് ഷെരീഫ്: - 9446102700, കണ്ണൂർ –-വിനോദ് കുമാർ: 8281644629, 
അഴീക്കോട്–-കെ സുനിൽകുമാർ:- 9846967774, ധർമടം–-ടി പ്രദീപ് കുമാർ: -9496186902.
മട്ടന്നൂർ–-കൃഷ്ണകുമാർ:- 9633759201, കൂത്തുപറമ്പ്‌–- - കെ സുനിൽരാജ്: -9446672992.
തലശേരി–-എം സനിൽകുമാർ: 9847829421.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top