20 April Tuesday

മത്സ്യബന്ധന തുറമുഖങ്ങൾ സജീവം യുഡിഎഫ് ഹർത്താൽ പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

ശനിയാഴ്ചയും സജീവമായ മടക്കര ഹാർബർ

ചെറുവത്തൂർ
സർക്കാരിനെതിരെ വ്യാജ പ്രചാരണം അഴിച്ചുവിട്ട‌് മത്സ്യത്തൊഴിലാളികളെ ഇളക്കിവിടാനുള്ള യുഡിഎഫ‌്  ശ്രമം പരാജയപ്പെട്ടു. കോൺഗ്രസ‌് സംഘടന ആഹ്വാനം ചെയ്‌ത തീരദേശഹർത്താൽ തൊഴിലാളികൾ  തള്ളി. പ്രധാന മത്സ്യ ബന്ധന തുറമുഖങ്ങളായ മടക്കരയിലും മഞ്ചേശ്വരത്തും മറ്റു മത്സ്യ കേന്ദ്രങ്ങളിലും  തൊഴിലാളികൾ പതിവുപോലെ ജോലി ചെയ്‌തു. രാവിലെ മുതൽ തന്നെ മടക്കര ഹാർബർ സജീവമായി.  മത്സ്യബന്ധന ബോട്ടുകളും കച്ചവടക്കാരും ഹാർബറിലെത്തി.  ധാരാളം മത്തി  ലഭിച്ചതിനാൽ നല്ല തിരക്കും അനുഭവപ്പെട്ടു.  തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ടുള്ള കളികൾക്ക്‌ കൂട്ടു നിൽക്കില്ലെന്ന്‌   തൊഴിലാളികൾ പറഞ്ഞു. സർക്കാർ കഴിയുന്നത്ര സഹായിച്ചിട്ടുണ്ടെന്നും തൊഴിലാളികൾക്കെതിരായി എന്തെങ്കിലും ചെയ്യുമെന്ന്‌ കരുതുന്നില്ലെന്നും അവർ പറഞ്ഞു.   തൈക്കടപ്പുറത്ത‌് കോൺഗ്രസ‌് അനുകൂല നേതാക്കൾ തൊഴിലാളികളെ തടയാൻ ശ്രമിച്ചെങ്കിലും  സംഘടിതമായി ചെറുത്തുനിന്നപ്പോൾ പിന്മാറി. സ‌്റ്റോർ ജങ‌്ഷനിൽ കല്ലുകൾ കൂട്ടിയിട്ട‌് റോഡ‌് തടസ്സപ്പെടുത്തി.   മഞ്ചേശ്വരത്ത‌് വിശ്വാസികളെ കൂട്ടുപിടിച്ച‌്  നടത്തിയ നീക്കവും വിജയിച്ചില്ല.
മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്ത്‌ യുഡിഎഫിന്റെ ഹർത്താൽ തള്ളിയ തൊഴിലാളികൾ മത്സ്യം പിടിക്കാൻ പോയി. വിപണനവും നടന്നു. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമെന്ന്‌ അറിയപ്പെടുന്ന ഇവിടെ സംസ്ഥാന സർക്കാരിനെതിരെയുള്ള കളളപ്രചാരണത്തെ തള്ളിയത്‌ യുഡിഎഫിന്‌ ശക്തമായ തിരിച്ചടിയായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top