11 April Sunday

തുടർ ഭരണം ഉറപ്പാക്കാൻ രംഗത്തിറങ്ങണം

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കാഞ്ഞങ്ങാട‌്
എൽഡിഎഫിന്‌ തുടർഭരണം ഉറപ്പാക്കാൻ രംഗത്തിറങ്ങാൻ കെഎസ്‌കെടിയു കാഞ്ഞങ്ങാട് ഏരിയാ കൺവൻഷൻ ആഹ്വാനംചെയ്തു. പെൻഷൻ വാങ്ങുന്നവരുടെയും ക്ഷേമനിധി അംഗങ്ങളുടെയും വിപുലമായ യോഗം നടത്താനും തീരുമാനിച്ചു.   11. 12 തിയതികളിൽ നടക്കുന്ന വാഹനപ്രചാരണ ജാഥ വിജയിപ്പിക്കാനും  തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ‌്  വി കെ രാജൻ ഉദ‌്ഘാടനംചെയ‌്തു. പി ദാമോദരൻ അധ്യക്ഷനായി. ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ,  പള്ളിക്കൈ രാധാകൃഷ്ണൻ,  പി എ ശകുന്തള, പി സി ഗിരിജ എന്നിവർ സംസാരിച്ചു.  കൃഷ്ണൻ കുട്ടമത്ത് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top