11 April Sunday

ജനകീയ വികസന വർഷങ്ങൾ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
കാറഡുക്ക  
കാടകം പിജി ഗ്രന്ഥാലയവും കെഎസ്ടിഎ കുമ്പള ഉപജില്ലാ കമ്മിറ്റിയും കേരളം ജനകീയ വികസന വർഷങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.  കാടകം പതിമൂന്നാംമൈലിൽ പഞ്ചായത്തംഗം എ പ്രസീജ ഉദ്ഘാടനം ചെയ്തു. രജിത് കാടകം അധ്യക്ഷനായി. എ ശ്രീകുമാർ വിഷയമവതരിപ്പിച്ചു. ബി വിഷ്ണുപാല, ജ്യോതി പാണൂർ, നിർമൽ കാടകം, ജയൻ കാടകം, പ്രദീപ് നാരായണൻ, പി പി രാജൻ എന്നിവർ സംസാരിച്ചു. അനീഷ് രാജ് പായം സ്വാഗതവും കെ പി രജീഷ് നന്ദിയും പറഞ്ഞു. രളത്തിലെ വിദ്യാഭ്യാസരംഗം അന്നും ഇന്നും എന്ന വിഷയത്തിൽ കാറഡുക്ക ജിവിഎച്ച്എസ്എസിൽ നടന്ന സെമിനാർ  കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം ബി എം പ്രകാശ് ഉദ്ഘാടനം ചെയ്തു. എം പദ്മനാഭൻ അധ്യക്ഷനായി. രമേശൻ സ്വാഗതവും വിചിത്രകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top