20 January Thursday

ജൈത്രയാത്രയ്‌ക്ക്‌ ഐക്യദാർഢ്യവുമായി കർഷകർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

പാറശാലയിലെ കർഷക ധർണയിൽ കർഷക സമരത്തിൽ പങ്കെടുത്തവരെ ആദരിക്കുന്നു

തിരുവനന്തപുരം
ചരിത്രത്തിലെ സമാനതകളില്ലാത്ത കർഷകസമരം ഒരു വർഷം പിന്നിട്ട വെള്ളിയാഴ്‌ച കർഷകർ രാജ്‌ഭവനു മുന്നിലും മണ്ഡലം, ഏരിയ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ ധർണ നടത്തി. വിജയം ഉറപ്പിക്കാനെന്ന മുദ്രാവാക്യം ഉയർത്തി നടന്ന സമരത്തിൽ നിരവധി പേർ പങ്കെടുത്തു. കർഷക സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെ ചടങ്ങിൽ അനുസ്‌മരിച്ചു. വിവിധ കേന്ദ്രങ്ങളിൽ കർഷക നേതാക്കൾ ധർണ ഉദ്‌ഘാടനം ചെയ്‌തു.
പാറശാല
പാറശാലയിലെ ധർണ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ജെ ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി ബി മുരളീധരൻ, ആർ സുശീലൻ, എസ് കെ ബെൻഡാർവിൻ, രാജേന്ദ്രകുമാർ, പാറശാല മധു, വൈ സതീഷ്, എം എസ് സന്തോഷ്കുമാർ, ബി ആർ സജീഷ്ബാബു, പി അനിൽകുമാർ, പാറശാല പത്മകുമാർ, എൻ മോഹൻദാസ്, കെ പി ശ്രീകണ്‌ഠൻ നായർ, രാമദാസൻ, അശോകൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കർഷക സമരത്തിൽ പങ്കെടുത്ത ജില്ലയിലെ ക്യാപ്റ്റനായ ജെ ശ്രീകുമാറിനെയും പരശുവയ്‌ക്കൽ ബിജുകുമാറിനെയും ആദരിച്ചു.
നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയം​ഗം എം എം ബഷീർ ഉദ്ഘാടനം ചെയ്‌തു. ബി എസ് ചന്തു, പി മോഹൻലാൽ, ആർ വി വിജയബോസ്, എൻ എസ് അജയകുമാർ, മുരളീധരൻനായർ, നെയ്യാറ്റിൻകര രവി എന്നിവർ സംസാരിച്ചു.
വിളപ്പിൽ 
മലയിൻകീഴ് ജങ്‌ഷനിലെ ധർണ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട്‌ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. കെ രാമചന്ദ്രൻ അധ്യക്ഷനായി. കെ ജയചന്ദ്രൻ, കെ സുകുമാരൻ, വിളവൂർക്കൽ പ്രഭാകരൻ, ആർ രാജ്മോഹൻ, ശ്രീകണ്ഠൻ നായർ, നന്ദകുമാർ, എം രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top