17 August Wednesday

‘ശലഭങ്ങൾ’ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

എൻഎസ്‌എസ്‌ ജില്ലയില്‍ സംഘടിപ്പിച്ച ശലഭങ്ങള്‍ പരിപാടിയുടെ സമാപനം ഡോ. പി മീന ഉദ്‌ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലയില്‍ സംഘടിപ്പിച്ചുവന്ന ‘ശലഭങ്ങള്‍’ പരിപാടിയുടെ സമാപനം കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷ  പി മീന ഉദ്‌ഘാടനംചെയ്തു. സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ക്കുള്ള കലക്ടറുടെ സര്‍ട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണംചെയ്തു. പിടിഎ പ്രസിഡന്റ് അനില്‍ ആര്‍ പാലവിള അധ്യക്ഷനായി. ‘തുടരണം കോവിഡ് ജാഗ്രത’ എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജോയി ജെ ജോണ്‍ ക്ലാസെടുത്തു. ഷിഹാബ് എസ് പൈനുംമൂട്, എല്‍ എസ് ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ ബി ഉഷ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ കെ എസ് ബിന്ദു നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top