24 January Monday

മലബാർ കലാപം ഒരു പുനർവായന സെമിനാർ നടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

‘മലബാർ കലാപം ഒരു പുനർവായന’ സെമിനാർ സുജിത് വിജയൻപിള്ള 
എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചവറ
താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ ‘മലബാർ കലാപം -ഒരു പുനർവായന’ സെമിനാർ നടത്തി. സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. താലൂക്ക് സെക്രട്ടറി വി വിജയകുമാർ മോഡറേറ്ററായി. ഡോ. വള്ളിക്കാവ് മോഹൻദാസ് വിഷയം അവതരിപ്പിച്ചു. ഒരു വർഷം പിന്നിട്ട ഡൽഹിയിലെ കർഷകസമരത്തിന്‌ സെമിനാറിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മലബാർ കലാപവുമായി ബന്ധപ്പെട്ട്‌ സംഘടിപ്പിച്ച പരമ്പരയിലെ രണ്ടാമത്തെ സെമിനാറായിരുന്നു ഇത്. ജില്ലാ പഞ്ചായത്ത്അംഗം എസ് സോമൻ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം വി പി ജയപ്രകാശ് മേനോൻ, താലൂക്ക് പ്രസിഡന്റ്‌ അഡ്വ. പി ബി ശിവൻ, പി കെ ഗോപാലകൃഷ്ണൻ, പി ബി രാജു, സി രഘുനാഥ്, പി ദീപു എന്നിവർ സംസാരിച്ചു. എസ് വത്സലകുമാരി സ്വാഗതവും ബി അനിൽകുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top