17 January Sunday

നാട്‌ സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020

ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തിൽ കാസർകോട്‌ നഗരത്തിൽ നടത്തിയ പ്രകടനം

 കാസർകോട് 

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക്‌ ജില്ലയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളും മാത്രമാണ്‌ നിരത്തിലിറങ്ങിയത്. ടാക്‌സികളും സ്വകാര്യ ട്രാൻസ്‌പോർട് ബസ്സുകളും കെഎസ്‌ആർടിസിയും പണിമുടക്കിൽ പങ്കെടുത്തു. സർക്കാർ-–- അർധ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും അടഞ്ഞുകിടന്നു.  വിവിധ കേന്ദ്രങ്ങളിൽ  പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
കാസർകോട്‌ ഹെഡ് പോസ്‌റ്റോഫീസ്‌ പരിസരത്ത് സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. ടി കൃഷ്ണൻ, കെ രവീന്ദ്രൻ, ആർ വിജയകുമാർ, ഇ ഹരീന്ദ്രൻ, കരിവെള്ളൂർ വിജയൻ, മുഹമ്മദ്‌ ഹാഷിം, സി എം എ ജലീൽ, പി വി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ഭാസ്‌കരൻ സ്വാഗതവും മുത്തലീബ് പാറക്കട്ട നന്ദിയും പറഞ്ഞു. മിയാപദവിൽ ഡി  കമലാക്ഷ ഉദ്ഘാടനം ചെയ്‌തു. അനിൽകുമാർ സംസാരിച്ചു. കുണ്ടംകുഴിയിൽ പി കെ ഗോപാലൻ ഉദ്ഘാടനം ചെയ്തു ബാലകൃഷ്ണൻ അധ്യക്ഷനായി. അപ്പൂസ്, എ മോഹനൻ, എം രാഘവൻ എന്നിവർ സംസാരിച്ചു. മോഹനൻ സ്വാഗതം പറഞ്ഞു. പെരിയാട്ടടുക്കത്ത്‌ പി മണിമോഹൻ ഉദ്ഘാടനം ചെയ്തു അജയൻ പനയാൽ അധ്യക്ഷനായി. എം ഗൗരി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് കെ വി കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. കാറ്റാടി കുമാരൻ, ഡി വി അമ്പാടി, ജാഫർ മൂവാരിക്കുണ്ട്, പി പി രാജു, സി സഹദേവൻ എന്നിവർ സംസാരിച്ചു. കെ വി രാഘവൻ സ്വാഗതം പറഞ്ഞു.  ഒടയഞ്ചാലിൽ യു തമ്പാൻ ഉദ്ഘാടനം ചെയ്‌തു. മനോജ് അധ്യക്ഷനായി. യു ഉണ്ണികൃഷ്ണൻ, ഹൈമാവതി, സി രാജി, ചന്ദ്രൻ കുഞ്ഞി എന്നിവർ സംസാരിച്ചു. ടി ബാബു സ്വാഗതം പറഞ്ഞു. നീലേശ്വരത്ത്‌ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  രമേശൻ കാര്യങ്കോട് അധ്യക്ഷനായി. വി ശശി, കെ ഉണ്ണി നായർ എന്നിവർ സംസാരിച്ചു. കോൺവെന്റ്‌ ജംങ്‌ഷനിൽ കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി വിജയകുമാർ, വി രവി, കണ്ണൻനായർ, രഘു എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂരിൽ കെ വി ജനാർദനൻ ഉദ്ഘാടനം ചെയ്‌തു. വി ജനാർദനൻ സംസാരിച്ചു. ക്ലായിക്കോട‌് സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. വിജയരാജ‌് അധ്യക്ഷനായി. പി എ നായർ, കെ വി ഗംഗാധര വാര്യർ, കെ രാജു എന്നിവർ സംസാരിച്ചു.  പണിമുടക്ക്  വൻവിജയമാക്കിയ ഘടക യൂണിയനുകളെയും തൊഴിലാളികളെയും സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവീനർ ടി കെ രാജൻ അഭിവാദ്യം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top