23 November Monday

രോഗമുക്തി722 രോഗബാധിതർ 316

സ്വന്തം ലേഖകന്‍Updated: Tuesday Oct 27, 2020
കൊല്ലം
ജില്ലയിൽ തിങ്കളാഴ്‌ച 722 പേർ രോഗമുക്തരായി. 316 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം നഗരസഭയിൽ ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലും മുനിസിപ്പാലിറ്റിയിൽ കൊട്ടാരക്കരയിലും പഞ്ചായത്തുകളിൽ നീണ്ടകര, ചവറ, ചാത്തന്നൂർ, ആദിച്ചനല്ലൂർ, പന്മന ഭാഗങ്ങളിലുമാണ് രോഗബാധിതർ കൂടുതൽ.
വിദേശത്തുനിന്ന്‌ എത്തിയ ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 310 പേർക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേർക്കും ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.  കൊല്ലം നഗരസഭയിൽ തിങ്കളാഴ്‌ച  101 രോഗബാധിതരാണുള്ളത്.
ശക്തികുളങ്ങര, കാവനാട് പ്രദേശങ്ങളിൽ 16 വീതവും കിളികൊല്ലൂർ, തിരുമുല്ലവാരം, വടക്കേവിള ഭാഗങ്ങളിൽ അഞ്ചുവീതവും ഇരവിപുരം, ഉളിയക്കോവിൽ, തട്ടാമല പ്രദേശങ്ങളിൽ നാലുവീതവും രോഗബാധിതരായി. നീണ്ടകര -16, ചവറ -12, ചാത്തന്നൂർ -11, ആദിച്ചനല്ലൂർ, പന്മന ഭാഗങ്ങളിൽ 10 വീതവും രോഗം സ്ഥിരീകരിച്ചു.
     കൊല്ലം ജില്ലയിൽ കോവിഡ് നിർണയത്തിന്‌ മൊബൈൽ പരിശോധനാ ലാബ്‌ പ്രവർത്തന സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎയാണ് ടെസ്റ്റിങ്‌ ലാബ് സജ്ജമാക്കിയത്. ലാബിൽ ആന്റിജൻ പരിശോധന നടത്താനും ആർടിപിസിആർ പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കാനും കഴിയും. തോട്ടം തൊഴിലാളികളും അതിഥിതൊഴിലാളികളും ഏറെയുള്ള ജില്ലയിലെ രോഗനിർണ്ണയ പ്രവർത്തനങ്ങൾക്ക് ഈ സംരംഭം ശക്തി പകരുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top