02 December Wednesday

ചരിത്രംകുറിച്ച്‌ ആലപ്പടമ്പ്‌; മുഴുവൻ വീട്ടിലും ദേശാഭിമാനി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020
പെരിങ്ങോം
സിപിഐ എം ലോക്കൽ പരിധിയിലെ മുഴുവൻ വീടുകളിലും ദേശാഭിമാനി. പെരിങ്ങോം ഏരിയയിലെ ആലപ്പടമ്പ്‌ വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ്‌ ഈ ചരിത്രനേട്ടം കൈവരിച്ചത്‌. സ്വാമിമുക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌ എംഎൽഎ വരിക്കാരുടെ ലിസ്റ്റ് ഏറ്റുവാങ്ങി. 
ലോക്കൽ പരിധിയിൽ 1012 വീടുകളാണുള്ളത്‌. സിപിഐ എം പ്രവർത്തകർക്കും അനുഭാവികൾക്കുമൊപ്പം വലതുപക്ഷരാഷ്‌ട്രീയവുമായി ബന്ധമുള്ളവരും വരിക്കാരാകാൻ തയ്യാറായി എന്നതാണ്‌ എടുത്തുപറയേണ്ട സവിശേഷത. 
സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി ശശിധരൻ അധ്യക്ഷനായി. പി വി ബാലൻ, ടി വിജയൻ, ടി തമ്പാൻ, സി രവീന്ദ്രൻ, കെ മനോഹര ബാബു, വി രതീഷ്, കെ പി കമലാക്ഷൻ, ടി ജയൻ, സി ലക്ഷ്മണൻ, ശങ്കരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം വി സുനിൽകുമാർ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top