02 December Friday

മൃഗശാലയുടെ നിറം കൂട്ടി 
കുഞ്ഞൻ മക്കൊ തത്തകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

മൃഗശാലയിലെ മക്കൊ തത്തകൾ

തിരുവനന്തപുരം
മൃഗശാലയിൽ ആദ്യമായി മക്കൊ തത്തയ്‌ക്ക് കുഞ്ഞ് പിറന്നു. മൂന്ന് മുട്ടകളാണ് വിരിഞ്ഞത്. 28 ദിവസം അടയിരുന്നശേഷം വിരിഞ്ഞ കുഞ്ഞുങ്ങൾ മൂന്നുമാസത്തിനുശേഷം ഇപ്പോൾ പുറത്തിറങ്ങി. എന്നാൽ, പറക്കാൻ തുടങ്ങിയിട്ടില്ല. കൂട്ടിലെ കമ്പിയിലും മറ്റും പിടിച്ചിരിക്കുകയാണ്. അമ്മപ്പക്ഷിയാണ് ഇപ്പോഴും ഭക്ഷണം നൽകുന്നത്.
15 വർഷം മുമ്പ്‌ 2007ൽ ബംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരം മൃഗശാലയിൽ എത്തിയതാണ്‌ ബ്ലൂ ആൻഡ്‌ ഗോൾഡ്‌ (ബ്ലൂ ആൻഡ്‌ യെല്ലോ) വിഭാഗത്തിൽപ്പെട്ട ആൺ, പെൺ മക്കൊ തത്തകൾ. രണ്ടുമുതൽ മൂന്നുവയസ്സിൽ മക്കൊ തത്തകൾ മുട്ടയിട്ട്‌ തുടങ്ങാറുണ്ട്‌. എന്നാൽ,  മൃഗശാലയിൽ മക്കൊ തത്തയ്ക്ക്‌ കുഞ്ഞുങ്ങളുണ്ടാകുന്നത്‌ ആദ്യമായാണ്‌. ലക്ഷങ്ങളാണ്‌ തത്തകളുടെ വില. ഹയാസിന്ത്‌, മിലിട്ടറി, റെഡ്‌ ആൻഡ്‌ ഗ്രീൻ, റെഡ്‌ ഷോൾഡേർഡ്‌, സ്കാർലെറ്റ്‌ തുടങ്ങി വിവിധയിനം മക്കൊ തത്തകളുണ്ട്‌. പത്തിലധികം മക്കാവു തത്തകൾ മൃഗശാലയിലുണ്ട്. വിവിധ നിറങ്ങളാൽ നിറഞ്ഞ മക്കൊ തത്തകൾ ഏവർക്കും പ്രിയപ്പെട്ടവയാണ്‌. 22 ലക്ഷം വിലവരുന്ന പുതിയ ഇനം മക്കൊ തത്തകളെ ഗുജറാത്തിൽനിന്ന്‌ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top