06 December Tuesday

അഗ്രിഫെസ്റ്റ് 2022 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
നെടുമങ്ങാട്
അഗ്രിഫെസ്റ്റ് 2022 സമാപിച്ചു. അവസാനദിവസം തടിച്ചുകൂടിയത് ആയിരങ്ങള്‍. കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെടുമങ്ങാട് കല്ലിംഗല്‍ ഗ്രൗണ്ടില്‍   പത്തു ദിവസമായി നടന്ന കാര്‍ഷിക- വ്യാവസായിക -വിജ്ഞാന പ്രദര്‍ശനമേളയ്ക്ക് തിങ്കളാഴ്ചയാണ് തിരശ്ശീലവീണത്. 
സെപ്തംബര്‍ പതിനേഴിന് ആരംഭിച്ച ഫെസ്റ്റ്  വൻവിജയമായി. ആരംഭംമുതല്‍ അവസാനംവരെ ജനങ്ങളുടെ കുടുംബസമേതമുള്ള ഒഴുക്കായിരുന്നു മേളഗ്രൗണ്ടിലേക്ക്‌. കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിനുള്ള പൊതുയോഗത്തിന് മേളഗ്രൗണ്ടായിരുന്നു വേദി. യോഗത്തിനു ശേഷം അതേവേദിയില്‍ നടന്ന നാടന്‍പാട്ടുകളുടെ അവതരണത്തോടെയാണ് മേള സമാപിച്ചത്.
അഗ്രിഫെസ്റ്റ് വന്‍ വിജയമാക്കാന്‍ സഹകരിച്ച മുഴുവന്‍ ജനങ്ങളോടും സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ ജയദേവനും മറ്റു ഭാരവാഹികളും നന്ദി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top