16 October Saturday

കുടുംബശ്രീ ജനകീയ ഹോട്ടല്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

അശ്വതിയുമായി അച്ഛൻ ജിജി ഫോണിൽ സംസാരിക്കുന്നു

മൂലമറ്റം
വിശപ്പുരഹിത കേരളമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് സംസ്ഥാനം അധിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അറക്കുളം പഞ്ചായത്തിലെ വനിതാ വികസന വിപണന കേന്ദ്രത്തില്‍ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
    കുടുംബശ്രീയിലെ സാഫല്യം ആക്ടിവിറ്റി ഗ്രൂപ്പിനാണ് മൂലമറ്റത്തെ ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. 32 പേര്‍ക്ക് ഒരേ സമയം ജനകീയ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചടങ്ങില്‍ അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ എല്‍ ജോസഫ്, പഞ്ചായത്തംഗങ്ങളായ ഷിബു ജോസഫ്, ടോമി വാളികുളം, മുന്‍ പ്രസിഡന്റ് ടോമി കുന്നേല്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുബി ജോമോന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top