25 October Monday

എസ്എഫ്ഐ പഠനക്യാമ്പ് ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

എസ്എഫ്ഐ ജില്ല പഠന ക്യാമ്പിൽ സച്ചിൻ ദേവ് എംഎൽഎ സംസാരിക്കുന്നു

തേഞ്ഞിപ്പലം 

കലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ രണ്ടു ദിവസമായി നടന്നുവരുന്ന എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് തിങ്കളാഴ്‌ച സമാപിക്കും. ഞായറാഴ്ച പ്രൊഫ. എം എം നാരായണൻ (ജാതി, വർഗീയത, മതേതരത്വം), ഡോ. എം സി അബ്ദുൽ നാസർ (ലിംഗനീതിയുടെ രാഷ്ട്രീയം), കെ  പി ശങ്കരൻ (ഇന്ത്യൻ വിപ്ലവപാത) എന്നിവർ ക്ലാസെടുത്തു. സച്ചിൻ ദേവ് എംഎൽഎ (പുതിയ ക്യാമ്പസ്, പുതിയ സംഘടന), എ എ റഹീം (മാധ്യമങ്ങളുടെ രാഷ്ട്രീയം) എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ ടി ഷിനി, കെ പി ബിനീഷ്, പി അക്ഷര, കെ ഹരിമോൻ, അഹിജിത്ത് വിജയൻ എന്നിവർ അധ്യക്ഷരായി. 170 പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇന്ന്‌ തിങ്കളാഴ്‌ച നിതീഷ്‌ നാരായണൻ (ഇന്ത്യൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രവും വർത്തമാനവും), സോണിയ ഇ പ (ദേശീയ വിദ്യാഭ്യാസ നയം 2020), സി ജംഷീദ് അലി (വായന, സർഗാത്മകത, ആവിഷ്കാരം) എന്നിവർ സംസാരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top