16 October Saturday

ഹർത്താൽ വൻ വിജയമാക്കുക: 
സംയുക്ത ട്രേഡ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
തൃശൂർ
കർഷക സംഘടനകൾ തിങ്കളാഴ്‌ച നടത്തുന്ന ഹർത്താൽ വൻവിജയമാക്കണമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ. കുത്തകകൾക്ക് രാജ്യത്തെ കാർഷിക മേഖലയാകെ തുറന്നു കൊടുത്ത് കർഷക വിഭാഗങ്ങളെ ദ്രോഹിക്കുന്ന മൂന്നു കർഷക വിരുദ്ധ ബില്ലുകൾ മോഡി സർക്കാർ പാർലമെന്റിൽ ചർച്ചപോലും അനുവദിക്കാതെ അടിച്ചേൽപ്പിക്കുകയാണ്‌.   ഈ ബില്ലുകൾ പിൻവലിച്ച് ചർച്ച  നടത്തണമെന്നാണ് അഞ്ഞൂറോളം കർഷക സംഘടനകളുൾപ്പെടുന്ന സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നത്. പത്തുമാസം പിന്നിടുന്ന ഈ പ്രക്ഷോഭത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രി ഒരിക്കൽപ്പോലും പ്രക്ഷോഭകരുമായി സംസാരിക്കാൻ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
ന്യായമായ ഈ പ്രക്ഷോഭത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടനകൾ ഹർത്താൽ ആചരിക്കും. തൊഴിലാളികൾക്ക് നേരേയുള്ള കേന്ദ്ര സർക്കാരിന്റെ ആക്രമണം  തുടരുകയാണ്. കേരളത്തിൽ എൽഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയുള്ള ഹർത്താൽ വിജയിപ്പിക്കാൻ ഓരോ പ്രവർത്തകരും മുന്നോട്ടുവരണം. ജില്ലയിൽ പഞ്ചായത്ത്/ മുനിസിപ്പൽ/ കോർപറേഷൻ സോണൽതലത്തിൽ അഞ്ചുപേർ വീതം ക്ലസ്റ്ററായി സാമൂഹ്യ അകലം പാലിച്ച് രാവിലെ നടക്കുന്ന പ്രതിഷേധം വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത സമരസമിതി ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി, സെക്രട്ടറി യു പി ജോസഫ്, കൺവീനർ കെ ജി ശിവാനന്ദൻ എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top