16 October Saturday

ഇന്ന്‌ സമര 
ശൃംഖല തീർക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

പ്രതിഷേധ തുരുത്ത്‌: തിങ്കളാഴ്‌ചത്തെ ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ പിലിക്കോട്‌ വയലിൽ 
ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ പന്തംകൊളുത്തി പ്രകടനം

കാസർകോട്‌ 
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള ഭാരത്‌ ബന്ദിന്റെ  ഭാഗമായി തിങ്കളാഴ്‌ച നടക്കുന്ന ഹർത്താലിൽ ജില്ല സ്‌തംഭിക്കും. കർഷകരും തൊഴിലാളികളും കേന്ദ്ര, സംസ്ഥാന ജീവനക്കാരും യുവജനങ്ങളും  വിദ്യാർഥികളും ഒന്നാകെ അണിചേരും. 
തിങ്കളാഴ്‌ച  പകൽ 10.30 മുതൽ 11.30 വരെ തെരുവുകളിൽ സമര ശൃംഖല തീർക്കും. കോവിഡ്‌ മാനദണ്ഡംപാലിച്ചു  അഞ്ച്‌ പേർ വീതം  കൊടി, പ്ലക്കാർഡ്‌ എന്നിവയുമായി റോഡരികിൽ അണിനിരക്കും. ഞായറാഴ്‌ച  നാടെങ്ങും പന്തം കൊളുത്തി പ്രകടനം നടന്നു. കിസാൻ പഞ്ചായത്ത്‌ ഞായറാഴ്‌ചയും തുടർന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top