26 October Monday

സൗദി നവോദയ ധനസഹായം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 പത്തനംതിട്ട

സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച മഞ്ഞനിക്കര സ്വദേശി ജോസ് പി മാത്യുവിന്റെ കുടുംബത്തിന് സൗദി നവോദയ സമാഹരിച്ച ധനസഹായം കൈമാറി. ഒന്നര ലക്ഷം രൂപ ജോസ് പി മാത്യുവിന്റെ വീട്ടിലെത്തി വീണാ ജോർജ്‌ എംഎൽഎ കൈമാറി.
 25 വർഷമായി റഹിമയിലെ അൽ സാദിഖ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. കോവിഡ് ബാധിച്ച്‌ ജൂബൈൽ ജനറൽ ഹോപിറ്റലിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. വർഷങ്ങളായി നവോദയ അംഗമായ ജോസിന്‌ ചികിത്സയിൽ ഇരിക്കെയും നവോദയയാണ്‌ സഹായം ചെയ്‌തത്‌. കോവിഡ് മൂലം മരിച്ച 43 അംഗങ്ങൾക്കാണ്‌ നവോദയ പിന്തുണ നൽകുന്നത്. പ്രവാസി വെൽഫയർ ബോർഡംഗവും നവോദയ രക്ഷാധികാരിയുമായ ജോർജ് വർഗീസ്, പ്രവാസിസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി പി ജെ പീയൂസ്, ജില്ലാ കമ്മിറ്റിയംഗം ബിജു വർഗീസ് എന്നിവർ സന്നിഹിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top