21 October Wednesday
ഇന്ന്‌ വിനോദസഞ്ചാര ദിനം

പുതുകാഴ്ചകളുമായി മനംകവരാനൊരുങ്ങി...

അശ്വതി ജയശ്രീUpdated: Sunday Sep 27, 2020

വെള്ളാർ കേരള ആർട്സ് ആൻഡ്‌ ക്രാഫ്റ്റ്സ് വില്ലേജ്

തിരുവനന്തപുരം 
ഓളം തല്ലുന്ന കടൽത്തിരകളുടെ സൗന്ദര്യം, മനം കവരുന്ന മഞ്ഞുമൂടിയ മലനിരകൾ... തലസ്ഥാനത്തെ സഞ്ചാരികളുടെ സ്വർഗമാകുന്ന പ്രകൃതിയുടെ വിസ്‌മയങ്ങൾ നിരവധി. ഈ വിസ്‌മയങ്ങൾക്ക്‌ ഇനി ചാരുതയേറും. കിടിലൻ മേക്ക്‌ ഓവർ നടത്തി മനംകവരാൻ ഒരുങ്ങിയാണ്‌ ജില്ലയിലെ ടൂറിസംകേന്ദ്രങ്ങൾ. 
പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികളെ മറികടന്ന്‌ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾ മുന്നേറുകയാണ്‌. ലോക്‌ഡൗൺ കാലയളവിൽ നിർമാണപ്രവർത്തനങ്ങൾ നിലച്ചിരുന്നു. ഇളവുകൾ വന്നതോടെ പ്രവൃത്തികൾ ഉഷാറായി. ഭൂരിഭാഗം പ്രവൃത്തികളും പൂർത്തിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്കെല്ലാം വികസനപ്രവർത്തനങ്ങൾക്ക്‌ തുക അനുവദിച്ചു. ഇതോടെ യാത്രക്കാർക്ക്‌ പുത്തൻ അനുഭവം ഒരുക്കാനുള്ള ഒരുക്കത്തിലാണ്‌ വെള്ളാർ കേരള ആർട്സ് ആൻഡ്‌ ക്രാഫ്റ്റ്സ് വില്ലേജും ശാസ്‌താംപാറ ടൂറിസം പദ്ധതിയും.
 
വെള്ളാർ കേരള ആർട്സ് ആൻഡ്‌ ക്രാഫ്റ്റ്സ് വില്ലേജ്
നവീകരണം പൂർത്തിയാക്കി കാഴ്ചക്കാരെ വരവേൽക്കാൻ ഒരുങ്ങുകയാണ്‌ വെള്ളാർ ക്രാഫ്റ്റ്സ് വില്ലേജ്. ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനംചെയ്യുക. 8.5 ഏക്കറിലെ അതിമനോഹരമായ ക്യാമ്പസിൽ ആദ്യഘട്ടത്തിൽ 16 കോടി രൂപയുടെ നിർമാണമാണ്‌ നടത്തുന്നത്. മിക്കതും അവസാനഘട്ടത്തിലാണ്. വർഷത്തിൽ ഒരിക്കൽ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗത്ഭരായ കലാകാരന്മാരെ പങ്കെടുപ്പിച്ച്‌ ആർട്ട്‌ ആൻഡ്‌ ക്രാഫ്റ്റ് ബിനാലെയും ഇവിടെ സംഘടിപ്പിക്കും. സർക്കാരിന്റെ നൂറ് ഇന കർമ പദ്ധതിയിൽപ്പെട്ടതാണ്‌ ഇത്‌.
 
ശാസ്‌താംപാറ ടൂറിസം പദ്ധതി 
വിളപ്പിൽശാലയില ശാസ്‌താംപാറ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക്‌ കൂടുതൽ ആരാധകരെ സൃഷ്‌ടിക്കുമെന്നുറപ്പ്‌. പദ്ധതി നവംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. 98 ലക്ഷത്തി​ന്റെ നിർമാണങ്ങളാണ്‌ ഇവിടെ പുരോഗമിക്കുന്നത്. അഡ്വെഞ്ചർ ടൂറിസം സാധ്യതകൂടി പ്രയോജനപ്പെടുത്തി അഡ്വെഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top