20 October Tuesday

13 കുടുംബങ്ങൾക്ക് ഭൂമിയായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി നൽകിയതിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി മുദാക്കൽ പേരൂർക്കോണം ലക്ഷം വീട്ടിൽ ജി സുനിക്ക് പ്രമാണം നൽകി നിർവഹിക്കുന്നു

ചിറയിൻകീഴ് 
ചിറയിൻകീഴ് ബ്ലോക്ക് പരിധിയിലെ ഭൂരഹിതരായ 13 പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമി നൽകി. സംസ്ഥാന ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് 3 സെന്റ്‌ ഭൂമിയാണ് അനുവദിച്ചത്‌. ബ്ലോക്ക് പഞ്ചായത്തിലെ ചടങ്ങിൽ ഗുണഭോക്താക്കൾക്ക് പ്രമാണം വിതരണം ചെയ്തു. മുദാക്കൽ പഞ്ചായത്തിലുള്ള പേരൂർക്കോണം ലക്ഷം വീട്ടിൽ ജി സുനിക്ക്‌ പ്രമാണം നൽകിക്കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്‌ഘാടനം നിർവഹിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ സുഭാഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, ജില്ലാ പഞ്ചയത്ത് അംഗം ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരയ ഫിറോസ് ലാൽ, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ചന്ദ്രൻ, ദേവ്, ഇളമ്പ ഉണ്ണി കൃഷ്ണൻ, എസ് സിന്ധു, ബിടിഒ ലെനിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top