31 October Saturday

സമരം എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ വയലിലിറങ്ങി പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

ബേഡകത്ത് എസ്‌എഫ്‌ഐ പ്രതിഷേധം ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്‌
കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ  കർഷകദ്രോഹബില്ലിനെതിരെ  ‘പാടങ്ങളിൽ നിന്നും പ്രതിരോധം ഉയരട്ടെ' എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്ഐ പാടത്തിറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു.  
ബേഡകം ഏരിയയിലെ കൊളത്തൂരിൽ ജില്ലാ സെക്രട്ടറി  ആൽബിൻ മാത്യു ഉദ്ഘാടനം ചെയ്തു. ബി കെ ഷൈജിന അധ്യക്ഷയായി. തൃക്കരിപ്പൂരിൽ  ജില്ലാ പ്രസിഡന്റ് കെ അഭിരാം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വൈശാഖ് കൊടക്കാട് അധ്യക്ഷനായി. 
ഉദുമ  ആലക്കോട്  പാടശേഖരത്തിൽ കെ കുഞ്ഞിരാമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  അഖിൽ അധ്യക്ഷനായി. 
പനത്തടിയിൽ  സംസ്ഥാനകമ്മിറ്റി അംഗം ശില്പ കോടോം നിർവഹിച്ചു.  ഏരിയ സെക്രട്ടറി സച്ചിൻ ഗോപു സ്വാഗതം പറഞ്ഞു. 
കാസർകോട്‌ പാടിയിൽ  ബിപിൻ രാജ് ഉദ്‌ഘാടനം ചെയ്‌തു.  എം ജയരാജ്‌ അധ്യക്ഷനായി. മുനീർ കെ എം  സ്വാഗതം പറഞ്ഞു.  മഞ്ചേശ്വരത്ത് ബിപിൻരാജ് ഉദ്ഘാടനം ചെയ്തു. വിനയ്‌ അധ്യക്ഷനായി. 
എളേരിയിൽ  ഏരിയ സെക്രട്ടറി അർജുൻ ഉദ്‌ഘാടനം ചെയ്‌തു. അജിത് ചന്ദ്രൻ അധ്യക്ഷനായി. 
ചെറുവത്തൂരിൽ ഏരിയാ പ്രസിഡന്റ്  എം വിപിൻദാസ് ഉദ്ഘാടനം ചെയ്തു.  കെ വിഷ്ണു അധ്യക്ഷനായി.  നീലേശ്വരത്ത്‌   ഏരിയ പ്രസിഡന്റ്‌ വിഷ്ണു മോഹൻ ഉദ്‌ഘാടനം ചെയ്‌തു,  അർജ്ജുൻ അധ്യക്ഷനായി. കാറഡുക്കയിൽ ബാലചന്ദ്രൻ  ഉദ്‌ഘാടനം ചെയ്‌തു. ഗോകുൽ അധ്യക്ഷനായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top