ചങ്ങനാശേരി
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്ന് ചങ്ങനാശേരിയിൽ ചേർന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 12 -ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ന്യൂജനറേഷൻ ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കണം. സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ കർശനനടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. സ്ത്രീസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരവും ചർച്ചയാക്കി രണ്ടുദിവസം നീണ്ട സമ്മേളനം ചൊവ്വാഴ്ച പൊതുസമ്മേളനത്തോടെ സമാപിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, കേന്ദ്രകമ്മിറ്റിയംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി സബിതാ ബീഗം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എസ് ഷൈല എന്നിവർ രണ്ടാംദിനം സമ്മേളനത്തിൽ പങ്കെടുത്തു. ചർച്ചയ്ക്ക് തങ്കമ്മ ജോർജ്കുട്ടിയും സൂസൻ കോടിയും മറുപടി പറഞ്ഞു.
തുടർന്ന് ഗൗരി ലങ്കേഷ് നഗറിൽ(പെരുന്ന ബസ്സ്റ്റാൻഡ് മൈതാനം) നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി സതീദേവി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ബിന്ദു അധ്യക്ഷയായി. സി എസ് സുജാത, രമ മോഹൻ, അനിത സാബു, പി എൻ സരസമ്മാൾ, പത്മ ചന്ദ്രൻ, ഉഷ വേണുഗോപാൽ, മണിയമ്മ രാജപ്പൻ, പി പി ശോഭനകുമാരി എന്നിവർ സംസാരിച്ചു. കൃഷ്ണകുമാരി രാജശേഖരൻ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..