15 October Tuesday

പരാതി നൽകാൻ എത്തിയവർതമ്മിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ സംഘർഷം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
നേമം
പരാതി നൽകാൻ എത്തിയവരും എതിർകക്ഷിയുടെ ബന്ധുക്കളുംതമ്മിൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ വാക്കേറ്റവും കൈയാങ്കളിയും. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പറഞ്ഞയച്ചു. 
ഞായറാഴ്ച രാത്രി ഒമ്പതോടെ പൊലീസ് ക്വാർട്ടേഴ്സ് റോഡിലെ പാലത്തിനുസമീപത്ത്‌ ഇരുവിഭാഗങ്ങൾതമ്മിൽ വാക്കുതർക്കവും ഏറ്റുമുട്ടലും നടന്നു. ഇത് സംബന്ധിച്ച് ഒരു വിഭാഗം പരാതി നൽകാൻ സ്റ്റേഷനിലെത്തി. 
ഇതേസമയം സ്റ്റേഷനിലെത്തിയ മറുവിഭാഗത്തിന്റെ ബന്ധുക്കളുമായാണ് സംഘർഷമുണ്ടായത്. 
സംഭവത്തെത്തുടർന്ന് നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ രാത്രി പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി.
 
പ്രധാന വാർത്തകൾ
 Top