18 October Friday

ചങ്ങനാശേരി ജലോത്സവം പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം അഖിലേന്ത്യാ ട്രഷറർ പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു.അഖിലേന്ത്യ കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി സബിതാബീഗം,സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി, സംസ്ഥാന സെക്രട്ടറി പി സതീദേവി എന്നിവർ മുൻനിരയിൽ

ചങ്ങനാശേരി
2013 ൽ മുടങ്ങിയ ചങ്ങനാശേരി ജലോത്സവം വിപുലമായ ഒരുക്കങ്ങളോടെ പുനരരാംഭിക്കാൻ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾക്കായി മുൻ ജലോത്സവ കമ്മിറ്റി ഭാരവാഹികളായിരുന്നവരെ യോഗം ചുമതലപ്പെടുത്തി. നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ജലോത്സവം പുനരാരംഭിക്കാൻ തീരുമാനിച്ചത്. 
മനയ്ക്കച്ചിറ പുത്തനാറിലെ അവിട്ടം നാളിലെ വള്ളംകളി നടന്നിരുന്ന  പുത്തനാർ ഇപ്പോൾ പോളയും നഗരത്തിൽ നിന്ന് ഒഴുകിയെത്തുന്ന  മാലിന്യവും അടിഞ്ഞ് മാലിന്യവാഹിനിയായി മാറിയിരിക്കുകയാണ്. ജലമേള പോലെ സ്ഥിരമായ മത്സരവള്ളം കളിക്ക് പുത്തനാർ വേദിയാകുന്നതോടെ മാലിന്യതോട്  എന്ന  അവസ്ഥയിൽ നിന്നും മനയ്ക്കച്ചിറപുത്തനാറിന് മാറാനാകും. മനയ്ക്കച്ചിറ തോട് നവീകരിച്ച് ആലപ്പുഴ നാട്ടകം മേഖലകളെ ബന്ധിപ്പിച്ചുള്ള ടൂറിസം കനാലാക്കി മാറ്റാനുള്ള  പദ്ധതിക്ക് സംസ്ഥാന സർക്കാർ നീക്കമാരംഭിച്ച സാഹചര്യത്തിൽ പുത്തനാറിലെ ജലോത്സവം അതിവേഗം പുനരാംരംഭിക്കണമെന്ന്‌ യോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച ചേർന്ന യോഗത്തിൽ ജലോത്സവ കമ്മിറ്റിയുടെ മുൻ ജനറൽ കൺവീനർ കെ വി ഹരികുമാർ അധ്യക്ഷനായി.
ഓണാഘോഷത്തിന്റെ ഭാഗമായി പത്ത് ദിവസം നീണ്ട് നിൽക്കുന്ന കലാപരിപാടികൾ നഗരത്തിൽ നടത്താനും യോഗം തീരുമാനിച്ചു. ഇതിനായി വിപുലമായ സ്വാഗതസംഘം ഉടൻ ചേരും. ജലോത്സവത്തിന്റെ ജനറൽ കൺവീനറായി കെ വി ഹരികുമാറിനെ  തെരഞ്ഞെടുത്തു. 
യോഗത്തിൽ വിവിധ സംഘടന കക്ഷിനേതാക്കളായ കെ ടി തോമസ്, അഡ്വ. മധുരാജ്, പ്രൊഫ ആനന്ദക്കുട്ടൻ, മഞ്ജിഷ് മനോജ്,  അഡ്വ. മധുരാജ്, കെ ലക്ഷമണൻ, പി  എ അബ്ദുൽ സലാം, എൻ പി കൃഷ്ണ കുമാർ, വി ജെ ലാലി,  പി എസ് രഘുറാം, സിബി അരക്കത്തറ, ജി കെ പിള്ള , അൻസാരി തകിടിയിൽ, ഡി വിജയൻ  എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top