22 October Tuesday

മേയർ തെരഞ്ഞെടുപ്പ്‌ 4ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കണ്ണൂർ
കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ്‌ സെപ്‌തംബർ നാലിന്‌. പകൽ 11നാണ്‌ തെരഞ്ഞെടുപ്പിനായുള്ള കൗൺസിൽ യോഗം. ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ച രണ്ടിനാണ്‌. 
മേയർ ഇ പി ലതയ്‌ക്കെതിരെ യുഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ്‌ കോർപറേഷനിൽ ഭരണമാറ്റമുണ്ടായത്‌. സ്വതന്ത്രനായി വിജയിച്ചശേഷം എൽഡിഎഫ്‌ പക്ഷത്തുനിന്ന ഡെപ്യൂട്ടി മേയർ പി കെ രാഗേഷ്‌ പ്രമേയത്തിന്‌ അനുകൂലമായി വോട്ടുചെയ്‌തതോടെ എൽഡിഎഫിന്‌ ഭരണം നഷ്ടമായി.
55 അംഗ കൗൺസിലിൽ 27 വീതം കൗൺസിലർമാരാണ്‌ എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്‌. സ്വതന്ത്ര കൗൺസിലർ പി കെ രാഗേഷിന്റെ പിന്തുണയോടെയാണ്‌ എൽഡിഎഫ്‌ ഭരണത്തിലെത്തിയത്‌. പിന്നീട്‌ പി കെ രാഗേഷ്‌ എൽഡിഎഫ്‌ പിന്തുണയോടെ ഡെപ്യൂട്ടി മേയറാവുകയായിരുന്നു. ഒരു കൗൺസിലർ മരിച്ചതിനാൽ എൽഡിഎഫിന്റെ അംഗസംഖ്യ നിലവിൽ 26 ആണ്‌.
പ്രധാന വാർത്തകൾ
 Top