20 October Sunday
കോട്ടക്കുന്ന് പാർക്ക്‌

സുരക്ഷ ഉറപ്പാക്കാൻ ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
 
മലപ്പുറം
കോട്ടക്കുന്ന് പാർക്കിന്‌  
സമീപം താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ 
മലപ്പുറം ബ്ലോക്ക് കമ്മിറ്റി കോട്ടക്കുന്ന് പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. കോട്ടക്കുന്നിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളുമായി പങ്കുവയ്‌ക്കുക,   പ്രദേശത്തെ അശാസ്ത്രീയ നിർമാണങ്ങൾ നിർത്തി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധം. 
   മഴക്കെടുതികൾക്കിടെ മണ്ണിടിച്ചിലിൽ ഇവിടെ മൂന്ന് പേരാണ്‌ മരിച്ചത്‌.  അടച്ചിട്ട പാർക്ക് കഴിഞ്ഞദിവസം തുറന്നിരുന്നു. പരിശോധനാ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലേ പാർക്ക് തുറക്കൂ എന്ന കലക്ടറുടെ  ഉറപ്പ് പാലിക്കാത്തതിനെ തുടർന്നായിരുന്നു സമരം. 
ബ്ലോക്ക് സെക്രട്ടറി സി ഇല്യാസ് ഉദ്ഘാടനംചെയ്തു. പി സൈഫുദ്ദീൻ അധ്യക്ഷനായി. ടി ടി റിയാസ്, മിർഷാദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top