21 October Monday

കലക്ടറേറ്റിൽനിന്നും മലയോരത്തേക്ക്‌ കെഎസ്‌ആർടിസി സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കാസർകോട് 
കലക്ടറേറ്റിൽനിന്നും മലയോര മേഖലയിലേക്ക് ബസ് സർവീസുമായി കെഎസ്ആർടിസി. 
കലക്ടറേറ്റിലെയും മറ്റു സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ വൈകിട്ട് അഞ്ചിന് പുറപ്പെട്ട് ചെർക്കള, ബോവിക്കാനം, എരിഞ്ഞിപ്പുഴ, കുറ്റിക്കോൽ,  കൊട്ടോടി, ചുള്ളിക്കര, ഒടയംചാൽ, പരപ്പ, വെള്ളരിക്കുണ്ട്, ഭീമനടി വഴി ചിറ്റാരിക്കാലിലേക്കാണ്  പുതിയബസ്‌ ആരംഭിക്കുന്നത്. കാസർകോട് ഡിപ്പോയിൽ നിന്നും വൈകിട്ട്‌  4.50നാണ് പുറപ്പെടുക. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ എഡിഎം എൻ ദേവീദാസ്  ഫ്‌ളാഗ് ഓഫ് ചെയ്തു. 
ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളലെ ജനങ്ങൾക്ക് ട്രെയിൻ യാത്രയ്ക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ രാവിലെ 6.10ന് ചിറ്റാരിക്കാലിൽ നിന്ന് പുറപ്പെട്ട് കടുമേനി, മൗക്കോട്, പെരുമ്പട്ട, കാക്കടവ്, ചീമേനി, കയ്യൂർ, ചായ്യോം വഴി നീലേശ്വരത്ത് 7.50നു എത്തിച്ചേരുന്ന വിധത്തിലാണ്  സമയക്രമം. കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നാണ് ബസ് അനുവദിച്ചത്. മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷൻ, കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ തുടങ്ങിയവരാണ് ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.  
കെഎസ്ആർടിസി ജനറൽ കൺട്രോളർ എം വി കുഞ്ഞിരാമൻ, സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഇൻ ചാർജ് കെ ഗണേഷൻ, മലയോര മേഖല പാസഞ്ചേഴ്‌സ് അസോസിയേഷൻ കൺവീനർ എം വി രാജു തുടങ്ങിയവർ പങ്കെടുത്തു. 

 

പ്രധാന വാർത്തകൾ
 Top