27 September Monday

ക്ലേ ഫാക്ടറി പടിക്കൽ തൊഴിലാളി സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി പടിക്കൽ എൽഡിഎഫ് സംഘടിപ്പിച്ച സത്യഗ്രഹം സിപിഐ എം സംസ്ഥാന 
കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വഞ്ചിയൂർ
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി മാനേജ്‌മെന്റ് തൊഴിലാളികളോട് കാട്ടുന്ന നീതികേട് ഇനി സഹിക്കില്ലെന്നും കമ്പനി ഉടൻ തുറന്നുപ്രവർത്തിപ്പിക്കാൻ ആകുന്നതെല്ലാം എൽഡിഎഫ് ചെയ്യുമെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ. ക്ലേ ഫാക്ടറി തുറക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സമരസഹായ സമിതി ചെയർമാൻ ഓൾ സെയിൻസ് അനിൽകുമാർ അധ്യക്ഷനായി. ക്ലൈനസ് റൊസാരിയോ, മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ, സി ലെനിൻ, സോളമൻ വെട്ടുകാട്, തോമസ് ഫെർണാണ്ടസ്, വേളി പ്രമോദ്, അഡ്വ. സജയൻ, പീറ്റർ കുലാസ്, ഡി മോഹനൻ, ടി രവീന്ദ്രൻനായർ, കെ കൃഷ്ണകുമാർ, ആർ അശ്വിനി കുമാർ, കെ അനീഷ്, ഡി സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top