28 September Tuesday

കേന്ദ്രസർക്കാരിന്‌ താക്കീതായി സംയുക്ത ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

പേരൂർക്കട പോസ്റ്റ്‌ ഓഫീസിനുമുമ്പിലെ ധർണ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി 
എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാരിന്‌ താക്കീതായി സംയുക്ത ധർണ. ജാതി അടിസ്ഥാനത്തിൽ വേതനം നൽകാനുള്ള തീരുമാനം പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ 200 ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലായിരുന്നു ധർണ. കെഎസ്‌കെടിയു, പികെഎസ്‌, ബികെഎംയു സംഘടനകൾ നേതൃത്വം നൽകി.
ജിപിഒയ്ക്ക്‌ മുന്നിൽ കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്‌തു. ബികെഎംയു ജില്ലാസെക്രട്ടറി പാപ്പനംകോട്‌ അജയൻ അധ്യക്ഷനായി. പികെഎസ്‌ സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു, ജില്ലാ സെക്രട്ടറി എം പി റസൽ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ശശാങ്കൻ എന്നിവർ സംസാരിച്ചു.
പേരൂർക്കട
പേരൂർക്കട ഏരിയയിൽ കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി ആർ ദിനേശ്, പ്രസിഡന്റ്‌ ജി സ്റ്റാൻലി, വി വിമൽ ദാസ്, ഗിരീഷ് കുമാർ, വേണു തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരം
കഴക്കൂട്ടം പോസ്റ്റ്‌ ഓഫീസിനുമുമ്പിൽ ധർണ സംഘടിപ്പിച്ചു. സിപിഐ എം കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗം എസ് എസ് ബിജു സംസാരിച്ചു.
പാളയം
ബികെഎംയു ജില്ലാ ജോയിന്റ് സെക്രട്ടറി ഗണേശൻ, കെഎസ്‌‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ചന്ദ്രവതിയമ്മ, പാളയം ഏരിയ സെക്രട്ടറി കെ എൽ ജിജി, പ്രസിഡന്റ് എസ് പ്രേമൻ, അജിത് പ്രസാദ് എന്നിവർ സംസാരിച്ചു.
കോവളം 
വെങ്ങാനൂർ പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ ധർണ നടത്തി. കെഎസ്‌കെടിയു കോവളം ഏരിയ സെക്രട്ടറി എസ് മണിയൻ ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top