26 September Sunday

പുൽപ്പള്ളിയിൽ ഇന്ന്‌ സിപിഐ എം 
പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
പുൽപ്പള്ളി 
ബത്തേരി അർബൻ ബാങ്കുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന അഴിമതിക്ക് നേതൃത്വംനൽകിയ   ഐ സി ബാലകൃഷ്ണൻ എംഎൽഎ    സ്ഥാനം  രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം ലോക്കൽ  കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന്‌  പുൽപ്പള്ളി ഏരിയാ കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി സർവീസ് സഹകരണ ബാങ്കുകൾ, ബത്തേരി കാർഷിക  വികസന ബാങ്ക് തുടങ്ങിയ സഹകരണ സംഘങ്ങളിലെല്ലാം നിയമനത്തിന്റെ മറവിലും   വായ്‌പാ തട്ടിപ്പിലൂടെയും കോൺഗ്രസ്‌ നേതാക്കൾ  നടത്തിയത്‌ കോടികളുടെ കൊള്ളയാണ്‌. കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം പ്രസിഡന്റായിരുന്ന പുൽപ്പള്ളി സഹകരണ ബാങ്കിൽ നിയമന അഴിമതിക്കൊപ്പം വായ്പാ തട്ടിപ്പും അരങ്ങേറി.
ഈ വകയിൽ എട്ടുകോടി അറുപത് ലക്ഷത്തിൽപരം രൂപ അന്നത്തെ കോൺഗ്രസ് ഭരണസമിതി നേതാക്കൾ ബാങ്കിലേക്ക് അടയ്‌ക്കാനുണ്ട്. പുൽപ്പള്ളിയിലെ കർഷകരുടെ ആശ്രയമായിരുന്ന ബാങ്കിനെ  ലിക്വിഡേഷൻ വക്കിലെത്തിച്ചത് കോൺഗ്രസ് ഭരണ സമിതിയാണ്.  
മുള്ളൻകൊല്ലി സഹകരണ ബാങ്കിൽ കോടികളുടെ നിയമന അഴിമതിയാണ്‌  നടത്തിയത്. പണം വീതംവയ്‌പിൽ കോൺഗ്രസുകാർ തമ്മിൽ തർക്കമുണ്ടാവുകയും കൂട്ടത്തല്ലിൽ കലാശിക്കുകയും ചെയ്തു.  അഴിമതിപ്പണം ഉപയോഗിച്ചാണ്  മുള്ളൻകൊല്ലിയിൽ മണ്ഡലം കമ്മറ്റി ഓഫീസ് പണിയുന്നതെന്നത്‌ ലജ്ജാവഹമാണ്‌. ജനങ്ങളുടെയും സമൂഹത്തിന്റെയും പുരോഗതിക്കായി നിലകൊള്ളുന്ന സഹകരണ മേഖലയെ തകർക്കുന്നതിന് നേതൃത്വം നൽകിയ ഡിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും  ജില്ലാ കമ്മറ്റി അംഗം പി എസ് ജനാർദനൻ, ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, അനിൽ സി  കുമാർ, മുഹമ്മദ് ഷാഫി, ബൈജു നമ്പിക്കൊല്ലി, സി ഡി അജീഷ് എന്നിവർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top