11 August Tuesday

തൊട്ടിലിന്റെ വള്ളിയിൽ കുടുങ്ങിയ ബാലികയ്ക്ക് ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ഓയൂർ
തൊട്ടിൽ കെട്ടിയിരുന്ന സാരിയിൽ കുടുങ്ങി പന്ത്രണ്ടുകാരിക്ക്‌‌ പരിക്കേറ്റു. കുടവട്ടൂർ ചാമവിള നിസാമന്ദിരത്തിൽ തങ്കമ്മയുടെ മകൾ ആര്യയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. മൂന്നു വയസ്സുകാരിയായ അനുജത്തിക്ക്‌ എങ്ങനെയാണ് ഊഞ്ഞാൽ ആടേണ്ടതെന്ന് തൊട്ടിലിൽ ഇരുന്ന് കാണിച്ചുകൊടുക്കുന്നതിനിടെ കഴുത്തിൽ സാരി കുടുങ്ങുകയായിരുന്നു. ഇളയ കുട്ടിയുടെ കരച്ചിൽകേട്ട് അടുത്ത മുറിയിലിരുന്ന വീട്ടുകാർ എത്തിയപ്പോൾ ആര്യ അബോധാവസ്ഥയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top