12 August Wednesday

തൊഴിലുറപ്പുകാരും സമരമുഖത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികളോട് കാണിക്കുന്ന അനീതിക്കുമെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ  തദ്ദേശ വാർഡുകളിൽ ധർണ സംഘടിപ്പിച്ചു. 
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600- രൂപയായി ഉയർത്തുക,  തൊഴിൽദിനങ്ങൾ 200 ആക്കുക,  കോവിഡ് കാലം അവസാനിക്കുംവരെ പ്രതിമാസം 7500 രൂപ അനുവദിക്കുക, സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം. 
ജില്ലയിൽ ഒരു ലക്ഷത്തോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി പി സംഗീത മാരാരിക്കുളത്തും പ്രസിഡന്റ്‌ എസ് പവനനാഥൻ കായംകുളത്തും സംസ്ഥാന കമ്മിറ്റി അംഗം പുഷ്‌പലത മാന്നാറും മുരളി തഴക്കര മാവേലിക്കരയിലും സമരം ഉദ്ഘാടനം ചെയ്‌തു. 
രഘുനാഥ് കർത്ത, സബീഷ്,  പ്രസന്നൻ, ഡി ഷാജി, പി ജി സൈറസ്, എൻ ഡി ഉദയകുമാർ, രാജേഷ്, സുരേന്ദ്രൻ, ഉദയഭാനു, തുളസീഭായി, ഉഷാ മുരളി, യശോദ, ഗോപാലകൃഷ്‌ണൻ രഘുനാഥ് തുടങ്ങിയവർ  വിവിധ പഞ്ചായത്തുകളിൽ സമരത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top