07 August Friday

ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന കൈമാറണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ആലപ്പുഴ 
സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ജീവനക്കാർ മുഖ്യമന്ത്രിയുടെ കോവിഡ്‌ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകാനായി ഭരണസമിതി‌ക്ക്‌ എഴുതിനൽകിയ 63,85,939 രൂപ അടിയന്തരമായി സർക്കാരിനെ ഏൽപ്പിക്കണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ കോ–-ഓപ്പറേറ്റീവ്‌ അഗ്രികൾച്ചറൽ ആൻഡ്‌‌ റൂറൽ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (ബെഫി)ആവശ്യപ്പെട്ടു. 
പണം ദുരിതാശ്വാസനിധിയിലേക്ക്‌ എത്തുന്നത്‌ യുഡിഎഫ്‌ നിയന്ത്രണത്തിലുള്ള ഭരണസമിതി തടസ്സപ്പെടുത്തുകയാണ്‌. ഒരുമാസവേതനം നൽകാൻ സന്നദ്ധത അറിയിച്ച ജീവനക്കാർക്ക്‌ ഈ തുക പലിശരഹിത വായ്‌പയായോ ലീവ്‌ സറണ്ടർ ആനുകൂല്യമായോ അനുവദിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. ഭരണസമിതി യോഗത്തിൽ യുഡിഎഫ്‌ അംഗങ്ങൾ ഇത് എതിർക്കുകയായിരുന്നുവെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top