10 June Saturday

മേഘരൂപന്റെ വേർപാടിന്‌ 45 വർഷം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

മഹാകവി പി കുഞ്ഞിരാമൻ നായർ കാസർകോട്‌ കടപ്പുറത്ത്‌. ചിത്രകാരൻ പി വി കൃഷ്‌ണൻ പകർത്തിയ ചിത്രം

 കാഞ്ഞങ്ങാട്‌

മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന്‌ 45വർഷം. 1978 മെയ്‌ 27ന്‌ തിരുവനന്തപുരത്തെ സി പി സത്രത്തിൽ ഹൃദയാഘാതത്താലാണ്‌ അദ്ദേഹം അന്തരിക്കുന്നത്‌.  കാഞ്ഞങ്ങാട്‌ വെള്ളിക്കോത്ത്‌ പനയന്തട്ട അടിയോടി വീട്ടിൽ 1905 ഒക്ടോബർ  നാലിനാണ്‌  കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ, അമ്മ:- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം.  പാലക്കാട്‌ ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ്‌ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.  
സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപരമായ കവിയുടെ കാൽപ്പാടുകൾ, എന്നെ തിരയുന്ന ഞാൻ, നിത്യകന്യകയെത്തേടി എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യങ്ങളാണ്‌. 
ജന്മനാട്ടിൽ ഏറെയുണ്ടായില്ലെങ്കിലും അറുപതുകളിൽ ജില്ലയിൽ നിരവധി കാവ്യസദസ്സുകളിൽ അദ്ദേഹം കവിത ചൊല്ലാനെത്തി. കാഞ്ഞങ്ങാട്‌ കേന്ദ്രീകരിച്ച്‌ പി സ്‌മാരക ട്രസ്‌റ്റും മഹാകവി പി സ്‌മാരക സാംസ്‌കാരിക മ്യൂസിയവും ഗ്രന്ഥശാലയും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top