കാസർകോട്
അടുത്തമാസം അഞ്ചോടുകൂടി ജില്ലയിലെ 75 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്ത പഞ്ചായത്തുകളാകും. മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളേയും നഗരസഭകളേയും മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനം സജീവമായി നടക്കുകയാണ്.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷനായി. കലക്ടർ കെ ഇമ്പശേഖർ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, അസി. കലക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ എ എസ് മായ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ കെ ബാലകൃഷ്ണൻ എന്നിവർ വിഷയം അവതരിപ്പിച്ചു. തദ്ദേശ വകുപ്പ് ജോ. ഡയറക്ടർ ജെയ്സൺ മാത്യു സ്വാഗതവും ശുചിത്വമിഷൻ കോർഡിനേറ്റർ എ ലക്ഷ്മി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..