10 June Saturday
കാവിവൽക്കരണം

ജനകീയ പ്രതിരോധമായി കാൽനട ജാഥ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ജനകീയ പ്രതിരോധ ജാഥയുടെ ജില്ലാതല ഉദ്‌ഘാടനം കോറോം ടൗണിൽ കേരളാ ബാങ്ക് ഡയറക്ടർ പി ഗഗാറിൻ നിർവഹിക്കുന്നു

കൽപ്പറ്റ
പാഠപുസ്തകങ്ങൾ കാവിവൽക്കരിക്കാനും  കച്ചവടവൽക്കരിക്കാനുമുള്ള കേന്ദ്രസർക്കാർ നീക്കം തുറന്നുകാട്ടി  ജനകീയ വിദ്യാഭ്യാസ സമിതിയുടെ കാൽനട ജാഥകൾ. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നടന്ന ജാഥകളിൽ അധ്യാപകർ, വിദ്യാഭ്യാസ മേഖലയിലെ   സംഘടനാപ്രതിനിധികൾ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സർവീസ് സംഘടനാ പ്രവർത്തകർ, യുവജനപ്രവർത്തകർ എന്നിവരെല്ലാം പങ്കാളികളായി.  വിവിധ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സദസ്സും നടന്നു. കേന്ദ്ര സർക്കാർ ചരിത്ര നിഷേധം നടത്തുകയാണെന്ന്‌ ജനകീയ വിദ്യാഭ്യാസ സമിതി അഭിപ്രായപ്പെട്ടു. വർഗീയവൽക്കരണ ശ്രമത്തിന്റെ ഭാഗമായാണ്‌ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത്‌. മുഗൾ ചരിത്രവും പരിണാമ  സിദ്ധാന്തം ഉൾപ്പെടെ ശാസ്ത്രസത്യങ്ങളും ഒഴിവാക്കുകയാണ്‌. വ്യാജ ചരിത്രം സൃഷ്‌ടിക്കുകയാണ്‌. ഇതിനെല്ലാമെതിരായുള്ള  ജനകീയ പ്രതിരോധമായിരുന്നു ജാഥകൾ.   
ജാഥയുടെ ജില്ലാതല ഉദ്‌ഘാടനം കോറോം ടൗണിൽ കേരളാ ബാങ്ക് ഡയറക്ടർ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. കൽപ്പറ്റയിൽ സഹകരണക്ഷേമിനിധി ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. മുട്ടിലിൽ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്‌  ഉദ്‌ഘാടനം ചെയ്‌തു. ബത്തേരിയിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് ഉദ്‌ഘാടനം ചെയ്‌തു.  മേപ്പാടിയിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ടൗണിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജി ഉദ്‌ഘാടനം ചെയ്‌തു. മാനന്തവാടിയിൽ എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ,  ജില്ലാ സെക്രട്ടറി വി വി ബേബി,  കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എ ദേവകി, എ ഇ സതീഷ്‌ബാബു, ജില്ലാ പ്രസിഡന്റ്‌ കെ ടി വിനോദൻ, സെക്രട്ടറി വിൽസൺ തോമസ്‌, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല, ബാലസംഘം സംസ്ഥാനകമ്മിറ്റി അംഗം നീരജ സന്തോഷ്‌, എകെജിസിടി സംസ്ഥാനകമ്മിറ്റി അംഗം സോബിൻ വർഗീസ്‌ എന്നിവർ വിവിധ കേരന്ദങ്ങളിൽ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top