13 July Monday

മൂന്നാളുകൾ മുക്തരായി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേരും കോഴിക്കോട് ചികിത്സയിലുള്ള ഒരാളും രോഗമുക്തരായി. 
15ന് രോഗബാധ സ്ഥിരീകരിച്ച താനൂർ പരിയാപുരം ഓലപ്പീടിക സ്വദേശി 22കാരൻ, 17ന് വൈറസ് ബാധ കണ്ടെത്തിയ എടപ്പാൾ കോലൊളമ്പ് സ്വദേശി 23കാരൻ, 20ന് രോഗബാധ സ്ഥിരീകരിച്ച നിറമരുതൂർ ജനതാ ബസാർ സ്വദേശി 42കാരൻ എന്നിവർക്കാണ് രോഗം ഭേദമായത്‌. മൂന്ന് പേരെയും തുടർ നിരീക്ഷണങ്ങൾക്കായി ഐസൊലേഷൻ കേന്ദ്രങ്ങളിൽ സ്റ്റെപ് ഡൗൺ ഐസിയുവിലേക്ക് മാറ്റി.
രണ്ട് പേർ വീടുകളിലേക്ക് മടങ്ങി
കോവിഡ് 19 രോഗം ഭേദമായി രണ്ട് പേർ വീടുകളിലേക്ക് മടങ്ങി. പുലാമന്തോൾ കുരുവമ്പലം സ്വദേശി അബ്ദുൽ നാസർ (42), മാറഞ്ചേരി പനമ്പാട് സ്വദേശി തെക്കേത്തറ ഗോപി (50) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇവർ 14 ദിവസം വീടുകളിൽ  നിരീക്ഷണത്തിൽ തുടരും.
പ്രധാന വാർത്തകൾ
 Top