16 July Thursday

‘ജീവനുവേണ്ടി നാടുണർത്തൽ'

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

കെഎസ് കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ താനാളൂരിൽ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തപ്പോള്‍കെഎസ് കെടിയു ജില്ലാ സെക്രട്ടറി ഇ ജയൻ താനാളൂരിൽ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തപ്പോള്‍

തിരുവനന്തപുരം/മലപ്പുറം
രാജ്യമാകെ കോവിഡ് പടർന്നുപിടിച്ച അസാധാരണ സാഹചര്യത്തിലും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ നാടുണർത്തി കർഷകത്തൊഴിലാളികളുടെ ഉജ്വല പ്രതിഷേധം. ‘ജീവനുവേണ്ടി നാടുണർത്തൽ’ എന്ന പേരിൽ കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്‌ത പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 23,641 യൂണിറ്റ്‌ കേന്ദ്രത്തിലും സമരം സംഘടിപ്പിച്ചു. കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. ആദായ നികുതി അടയ്‌ക്കാത്ത മുഴുവൻ തൊഴിലാളികൾക്കും അടിയന്തരമായി 7500 രൂപ അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം ഒരുലക്ഷം കോടി രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം
തിരുവനന്തപുരത്ത് എ കെ ജി സെന്റർ യൂണിറ്റ് കേന്ദ്രത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. തൃശൂർ എജിഎസ് ഓഫീസിനു മുന്നിൽ സെക്രട്ടറി  എൻ ആർ ബാലനും കൊല്ലം ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ട്രഷറർ  ബി രാഘവനും ഉദ്ഘാടനം ചെയ്തു. 
മലപ്പുറം ജില്ലയില്‍ ആയിരത്തോളം കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം.ജില്ലാ സെക്രട്ടറി ഇ ജയൻ താനാളൂരിലും പ്രസിഡന്റ്‌ എം പി അലവി പടിഞ്ഞാറ്റുമുറിയിലും പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എം മുഹമ്മദ്‌ പറപ്പൂരിലും എം ശോഭന പെരുവള്ളൂരിലും പങ്കെടുത്തു. ജില്ലാ ട്രഷറർ എം പി ഉണ്ണികൃഷ്‌ണൻ ചെറുകരയിലും ജില്ലാ വനിത കൺവീനർ ടി വി വിനോദിനി ഏലംകുളത്തും പങ്കാളിയായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ സി സുജിത്ത്‌ എടപ്പാളിലും ബി മുഹമ്മദ്‌ റസാഖ്‌ എടവണ്ണയിലും എം കെ ശ്രീധരൻ പെരിന്തൽമണ്ണയിലും പങ്കെടുത്തു. ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എൻ വേണുഗോപാൽ വളാഞ്ചേരിയിലും എം പി അഹമ്മദ്‌ മമ്പാടും കെ മജ്‌നു മലപ്പുറത്തും പ്രതിഷേധത്തിൽ പങ്കാളിയായി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top