03 July Friday

പുസ്‌തകങ്ങളെത്തുന്നു നിരീക്ഷണത്തിലുള്ളവർക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

ക്വാറന്റൈനിൽ കഴിയുന്നവർക്ക് നൽകാനുള്ള പുസ്‌തകങ്ങൾ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജന്‌ കൈമാറുന്നു

കണ്ണൂർ
ക്വാറന്റൈനിൽ കഴിയുന്നവർക്ക്  വായന സൗകര്യവുമായി ഐആർപിസിയും പുരോഗമന കലാസാഹിത്യ സംഘവും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നവർക്കാണ്‌ പുസ്തകം എത്തിച്ച് നൽകുന്നത്. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകരാണ് പുസ്തകം ശേഖരിച്ച്  ഐആർപിസിക്ക് നൽകുന്നത്.
ജില്ലാ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായിയിൽനിന്ന് പുസ്തകം ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് ടി പി വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി പി കെ ബൈജു സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top