08 July Wednesday

തൊഴിലുറപ്പ് പദ്ധതി തൊഴിൽ ദിനങ്ങൾ വർധിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കാസർകോട്‌
ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ  തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ  തിരിച്ചെത്തുന്ന പ്രവാസികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയവരുടെ എണ്ണം കണക്കാക്കിയാണ് തൊഴിൽ ദിനങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. 35 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. ഓരോ വാർഡിലും നടപ്പാക്കേണ്ട പ്രവൃത്തികൾ ആവശ്യാനുസരണം കണ്ടെത്തി പട്ടിക തയ്യാറാക്കും. സുഭിക്ഷ കേരളം, ശുചിത്വ കാമ്പയിൻ പ്രവൃത്തികളും തൊഴിലുറപ്പിൽ ഉൾപ്പെടുത്തും. പൊതു, -സ്വകാര്യ നിലങ്ങളിൽ കൃഷിക്ക് പ്രാധാന്യം നൽകും. തരിശുനിലക്കൃഷി, മൃഗസംരക്ഷണം, പാൽ, -മത്സ്യ ഉൽപാദനം, മഴക്കാല പൂർവ പ്രവൃത്തികളായ  മഴക്കുഴി- കമ്പോസ്‌റ്റ്‌ കുഴി നിർമാണം, കുളം , കിണർ റിചാർജിങ്, കയർ ഭൂവസ്ത്രം തുടങ്ങിയവയ്ക്കാണ് ഊന്നൽ.
പ്രധാന വാർത്തകൾ
 Top