03 April Friday

സിപിഐ എം മതസൗഹാര്‍ദ റാലികൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

സിപിഐ എം നേതൃത്വത്തിൽ തളിപ്പറമ്പിൽ നടന്ന മതസൗഹാർദ റാലി.

കണ്ണൂർ
ഡൽഹിയിൽ ബിജെപിയും ആർഎസ്‌എസ്സും ആസൂത്രണം ചെയ്ത വർഗീയ കലാപത്തിനെതിരെ സിപിഐ എം  സംഘടിപ്പിക്കുന്ന മതസൗഹാർദറാലികൾക്ക്‌ തുടക്കമായി. നാട്ടിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്താൻ ജില്ലയിലെ 223 ലോക്കൽ കേന്ദ്രങ്ങളിലാണ്‌ റാലികൾ. 
വർഗീയ ഫാസിസത്തെ തടയാൻ മറ്റൊരു വർഗീയതകൊണ്ട് കഴിയില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. സർക്കാറിനെതിരായ പ്രതിഷേധങ്ങളെ വർഗീയ വികാരമിളക്കിവിട്ട് നേരിടാൻ പരിശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.  വടക്കുകിഴക്കൻ ഡൽഹിയിൽ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് അക്രമം നടത്തിയത് ദൗർഭാഗ്യകരമാണ്.  അക്രമങ്ങൾക്ക് തുടക്കമായത് ബിജെപി നേതാവ് കപിൽമിശ്രയുടെ ഭീഷണിയും പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്നുമാണ്. ഡൽഹി പൊലീസ് കാവിവൽക്കരിക്കപ്പെട്ടു. പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്.  അക്രമികളും പോലീസും ചേർന്ന് കല്ലെറിയുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.  സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെയാണ് അക്രമം നടക്കുന്നത്.  നാട്ടിൽ മതസൗഹാർദം  ഊട്ടിയുറപ്പിക്കാൻ മതവിശ്വാസികളും മതേതര ചിന്താഗതിക്കാരും ഒരുമിച്ച് അണിനിരക്കണം. റാലിയിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന്  ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top