28 January Friday

പാലിയേറ്റീവ് സൊസൈറ്റികൾ ഇന്ന് കോടിയേരി ഉദ്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കുണ്ടറ
നിർധന രോഗികൾക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുന്നതിന് സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഏഴു പാലിയേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ വെള്ളിയാഴ്‌ച ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് മുക്കട സെറാമിക്സ് ഗ്രൗണ്ടിലാണ്‌ ചടങ്ങ്‌. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിർമിച്ച 13 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. നിർധന രോഗികൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതിനായി പാലിയേറ്റീവ് സൊസൈറ്റികൾ വാങ്ങിയ എട്ടു വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്സിക്കുട്ടിഅമ്മ അധ്യക്ഷയാകും. സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവർ പങ്കെടുക്കും. എം ജോസുകുട്ടി അനുസ്മരണവും തുടർന്ന് അഖില കേരള കബഡി മത്സരവും നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top