29 January Saturday
സിപിഐ എം പുൽപ്പള്ളി ഏരിയാ സമ്മേളനം സമാപിച്ചു

കര്‍ഷകരുടെ കടങ്ങൾ 
കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
 
പുൽപ്പള്ളി
കേന്ദ്ര സർക്കാരിന്റെ വികലനയവും കാലാവസ്ഥാ വ്യതിയാനവും കാരണം  കൃഷി തകർന്നും വിലത്തകർച്ച നേരിട്ടും പ്രതിസന്ധിയിലായ കർഷകരുടെ മുഴുവൻ കടങ്ങളും കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്ന് സിപിഐ എം പുൽപ്പള്ളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 
     തികച്ചും കാർഷികവൃത്തിയെ ആശ്രയിക്കുന്ന  പുൽപ്പള്ളി മേഖലയിലെ കർഷകർ കടക്കെണിയിലാണ്. കർഷകരുടെ കടങ്ങൾ കേന്ദ്രസർക്കാർ ഏറ്റെടുക്കുകയും കാർഷിക പുനരുദ്ധാരണത്തിന്‌ സബ്സിഡിയോടുകൂടി വായ്പകൾ നൽകുകയും വേണം. വരൾച്ചക്കെടുതി പരിഹരിക്കുന്നതിന് നിർദിഷ്ട കടമാൻതോട്‌  പദ്ധതി നടപ്പാക്കണം.  പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ ഉയർത്തണം, പുൽപ്പള്ളിയിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കണം എന്നീ പ്രമേയങ്ങളും അവതരിപ്പിച്ചു. 
17 പേർ ചർച്ചയിൽ പങ്കെടുത്തു. ഏരിയാ സെക്രട്ടറി എം എസ് സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റിയംഗം  സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി സഹദേവൻ, എ എൻ പ്രഭാകരൻ, വി വി ബേബി,  പി കെ സുരേഷ്, കെ റഫീഖ് എന്നിവർ സംസാരിച്ചു.  കെ എൻ സുബ്രഹ്മണ്യൻ, എ വി ജയൻ, ടി കെ ശിവൻ, എൻ എസ് വൈഷ്ണവി എന്നിവർ പ്രമേയങ്ങളും എ എം പ്രസാദ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. 
 
എം എസ്‌ സുരേഷ്‌ ബാബു സെക്രട്ടറി
പുൽപ്പള്ളി  
സിപിഐ എം പുൽപ്പള്ളി ഏരിയാ സെക്രട്ടറിയായി എം എസ്‌ സുരേഷ്‌ ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു.  17 അംഗ ഏരിയാ കമ്മിറ്റിയെയും കെ എസ്‌ കുഞ്ഞൻ നഗറിൽ സമാപിച്ച ഏരിയാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് അംഗങ്ങൾ:  പ്രകാശ് ഗഗാറിൻ, സജി മാത്യു,  ബൈജു നമ്പിക്കൊല്ലി, മുഹമ്മദ് ഷാഫി,  പി എ മുഹമ്മദ്,  ഇ കെ ബാലകൃഷ്ണൻ, എ വി ജയൻ, കെ വി ജോബി, ഷിജി ഷിബു, എ എം പ്രസാദ്, പി ജെ പൗലോസ്, ജിഷ്ണു ഷാജി, ഇന്ദിര സുകുമാരൻ, ബിന്ദു പ്രകാശ്, സി കെ അയൂബ്, ടി കെ ശിവൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top