രാജപുരം
വിദ്യാർഥികാലംമുതൽ മലയോരത്ത് സുപരിചിതനായ ഷിനോജ് ചാക്കോയ്ക്ക് മുഖവുര ആവശ്യമില്ല. ജില്ലാ പഞ്ചായത്ത് കള്ളാർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ഷിനോജ് ചാക്കോ വോട്ട് ചോദിച്ചെത്തുമ്പോൾ മലയോരം സംശയിക്കുന്നില്ല. വോട്ട്
ഷിനോജിന് തന്നെ.
റബർ കർഷകരുടെ പ്രയാസങ്ങൾ കണ്ട് അറിഞ്ഞും, വീടുകളിലും സ്ഥാപനങ്ങലിലും, കടകളും, ദേവാലയങ്ങളിലും കയറി വോട്ട് ചോദിച്ചു. ബുധനാഴ്ച രാവിലെ പാണത്തൂരിൽ നിന്നും ആരംഭിച്ച് രാജപുരം കോളേജിൽ അവസാനിപ്പിച്ചു.
സ്ഥാനാർഥിക്കൊപ്പം പി തമ്പാൻ, ബി മോഹൻകുമാർ, മൈക്കിൾ പൂവത്താനി, അലക്സ്, ബ്ലോക്ക് സ്ഥാനാർഥി പത്മകുമാരി, അരുൺ രംഗത്ത് മല, എ അഅബ്ദുൾ മജീദ് എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..