17 January Sunday
എല്‍ഡിഎഫ് ബഹുജന കൂട്ടായ്മകള്‍

കാക്കും‌ വികസനം; കരുതൽ കേരളത്തിന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

തൃശൂർ

എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനും അതിന്റെ നേതൃത്വത്തെ കരിവാരി തേയ്ക്കാനും നടക്കുന്ന നീക്കങ്ങൾക്കെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ നടന്ന ബഹുജന കൂട്ടായ്‌മകളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.  പഞ്ചായത്ത് മുനിസിപ്പൽ കോർപറേഷൻ കേന്ദ്രങ്ങളിലായി 102 ഇടങ്ങളിൽ നടന്ന കൂട്ടായ്മകൾ പ്രതിഷേധ സദസ്സുകളായി മാറി.  ‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി വികസന സംരക്ഷണ ദിനമായാണ്  കൂട്ടായ്മ നടത്തിയത്‌.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം‌. 
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ചെറുതുരുത്തിയിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോൺ വാടാനപ്പള്ളിയിലും സിപിഐ കേന്ദ്രകമ്മിറ്റിഅംഗം സി എൻ ജയദേവൻ കാഞ്ഞാണിയിലും ബഹുജന കൂട്ടായ്മകൾ ഉദ്ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാസെക്രട്ടറി എം എം വർഗീസ് തൃശൂർ വടക്കേസ്റ്റാൻഡിലും   സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ മുണ്ടൂരിലും പി കെ ബിജു അത്താണിയിലും എം കെ കണ്ണൻ മണ്ണുത്തിയിലും  സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വില്ലടത്തും ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ്‌ യൂജിൻ മോറേലി മൂർക്കനിക്കരയിലും കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്‌ സി ആർ വത്സൻ വലിയാലുക്കലും കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ്‌ എം ടി തോമസ് മാസ്റ്റർ ഗുരുവായൂരിലും എൻസിപി ജില്ലാ പ്രസിഡന്റ്‌ ടി കെ ഉണ്ണികൃഷ്ണൻ പുത്തൻചിറയിലും ജനതാദൾ(എസ്) ജില്ലാ പ്രസിഡന്റ്‌ പി ടി അഷറഫ് ഒളരിയിലും കേരളകോൺഗ്രസ് (സ്കറിയ) സംസ്ഥാന സെക്രട്ടറി പോൾ എം ചാക്കോ പുത്തൂരിലും ഐഎൻഎൽ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് ചാമക്കാല കയ്‌പമംഗലത്തും ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ 
 അഡ്വ.ജോഷി കുര്യാക്കോസ് തോളൂരിലും കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡന്റ്‌ ഷൈജു ബഷീർ ചിറയ്ക്കാക്കോടും  ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top