03 December Friday

ഗ്യാസ് ഏജന്‍സി ഓഫീസിലേക്ക്‌ സിപിഐ എം മാര്‍ച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

സിപിഐ എം കൊട്ടാരക്കര ​ഓറിയന്റ്ഗ്യാസ് ഏജന്‍സി ഓഫീസിലേക്ക്‌ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും 
വി രവീന്ദ്രന്‍നായര്‍ ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊട്ടാരക്കരയിലെ ഓറിയന്റ് ​ഗ്യാസ് ഏജൻസി ഓഫീസിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റിഅം​ഗം വി രവീന്ദ്രൻനായർ ധർണ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി പി കെ ജോൺസൺ അധ്യക്ഷനായി. മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ​ഗ്യാസ് സിലിണ്ടർ വിതരണം സുഗമമാക്കുക, തൊഴിൽപ്രശ്നം പരിഹരിക്കുന്നതിൽ മാനേജ്മെന്റിന്റെ നിലപാട് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ കമ്മിറ്റിഅം​ഗം ജി സുന്ദരേശൻ,  എസ് ആർ രമേശ്, എൻ ബേബി, പി ടി ഇന്ദുകുമാർ, എം ബാബു, ആർ രാജേഷ്, ആർ മധു, പി ജെ മുരളീധരൻ ഉണ്ണിത്താൻ,  ഫൈസൽ ബഷീർ,  ബിന്ദു പ്രകാശ്, നഗരസഭ ഉപാധ്യക്ഷ  അനിതാ ​ഗോപകുമാർ, കെ വിജയകുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top